ബംഗളൂരു: കൈരളി നികേതൻ ഗോൾഡൻ ജൂബിലി ഡിഗ്രി കോളജിന്റെ അഭിമാന പരിപാടിയായ ‘കലാസപര്യ 2024’ ഇടവേളക്ക് ശേഷം വീണ്ടും ആരംഭിച്ചു. ധാരാളം ഓഫ് സ്റ്റേജ്, ഓൺ സ്റ്റേജ് ഇവന്റുകളുള്ള ഇന്റർകൊളീജിയറ്റ് കൾച്ചറൽ ഫെസ്റ്റാണിത്. ബംഗളൂരുവിലെ സുഗമ സംഗീത ആർട്ടിസ്റ്റും പിന്നണി ഗായികയുമായ എം.പി. ഭാഗ്യശ്രീ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കെ.എൻ.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്ജോ ജോസഫ്, കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ കെ. രാധാകൃഷ്ണൻ, രാജശേഖരൻ ബി, എ.ആർ. സുരേഷ് കുമാർ, സയ്യിദ് മസ്താൻ, കരുണാകരൻ സി, കൈരളി നികേതൻ ഗോൾഡൻ ജൂബിലി ഡിഗ്രി കോളജ് പ്രിൻസിപ്പൽ ഡോ. രാഗിത രാജേന്ദ്രൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, റെജി കുമാർ എന്നിവർ സംസാരിച്ചു. ഭാഷ വിഭാഗം അസി. പ്രഫസർ രേഷ്മ ടി.എസ് സ്വാഗതവും കോമേഴ്സ് വിഭാഗം അസി. പ്രഫസർ രമ്യ വി. നന്ദിയും പറഞ്ഞു. ബംഗളൂരുവിൽനിന്നുള്ള വിവിധ കോളജുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.