ബംഗളൂരു: കന്യാകുമാരി, എറണാകുളം എക്സ്പ്രസ് ഉൾപ്പെടെ ട്രെയിനുകളിൽ ബംഗളൂരുവിൽനിന്ന് ക്രിസ്മസ് അവധിക്കാല യാത്ര ടിക്കറ്റുകൾ ഇപ്പൊഴേ ഫുൾ. ഡിസംബർ 20 മുതൽ 25 വരെയാണ് ബുക്ക് ചെയ്തത്.
നേരത്തേ അവധിയോടടുക്കുമ്പോഴാണ് ടിക്കറ്റ് തീരാറുള്ളത്. നിലവിൽ വെയിറ്റിങ് ലിസ്റ്റ്- എറണാകുളം എക്സ്പ്രസ് (12677): ഡിസംബർ 20: സെക്കൻഡ് സിറ്റിങ് (വെയ്റ്റിങ് ലിസ്റ്റ് 28), 21 (വെയ്റ്റിങ് ലിസ്റ്റ് 148), 22 (വെയ്റ്റിങ് ലിസ്റ്റ് 110). കന്യാകുമാരി എക്സ്പ്രസ് (16526): ഡിസംബർ 20: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 295), 21 (വെയ്റ്റിങ് ലിസ്റ്റ് 300), 22 (വെയ്റ്റിങ് ലിസ്റ്റ് 186). കൊച്ചുവേളി എക്സ്പ്രസ് (16315): ഡിസംബർ 20: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 150), 22 (വെയ്റ്റിങ് ലിസ്റ്റ് 138), 23 (വെയ്റ്റിങ് ലിസ്റ്റ് 148). യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് (16527): ഡിസംബർ 22: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 119), 23 (വെയ്റ്റിങ് ലിസ്റ്റ് 125), 24 (വെയ്റ്റിങ് ലിസ്റ്റ് 194). കണ്ണൂർ എക്സ്പ്രസ് (16511): ഡിസംബർ 20: സ്ലീപ്പർ (വെയ്റ്റിങ് ലിസ്റ്റ് 123), 21 (വെയ്റ്റിങ് ലിസ്റ്റ് 80), 22 (ആർ.എ.സി. 67).
കേരള, കർണാടക ബസ് റിസർവേഷൻ അടുത്താഴ്ച തുടങ്ങും
ബംഗളൂരു: ക്രിസ്മസ് അവധിക്കാലത്ത് ബംഗളൂരുവിൽനിന്ന് കേരള, കർണാടക ആർ.ടി.സി ബസുകളിൽ റിസർവേഷൻ അടുത്താഴ്ച ആരംഭിക്കും.
ട്രെയിനുകളിൽ ടിക്കറ്റ് തീർന്നതിനാൽ ആർ.ടി.സി ബസുകളാണ് മലയാളി യാത്രക്കാരുടെ അടുത്ത ആശ്രയം. രണ്ട് ആർ.ടി.സികളും പ്രത്യേക സർവിസുകൾ നടത്തുന്നുണ്ട്. അതേസമയം സ്വകാര്യ ബസുകളിൽ ബുക്കിങ് ആരംഭിച്ചു. സാധാരണ ദിവസങ്ങളുടെ ഇരട്ടിയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.