പൊലീസിനെ തോക്കിന്റെ ആകൃതിയിലുള്ള സിഗരറ്റ് ലൈറ്റർ കാട്ടി രക്ഷപ്പെട്ട മയക്കുമരുന്ന് കച്ചവടക്കാരൻ ബംഗളൂരുവിൽ പിടിയിൽ

പൊലീസിനെ തോക്കിന്റെ ആകൃതിയിലുള്ള സിഗരറ്റ് ലൈറ്റർ കാട്ടി ഭീഷണിപ്പെടുത്തിയ മയക്കുമരുന്ന് കച്ചവടക്കാരൻ ബംഗളൂരുവിൽ പിടിയിലായി. കാസര്‍കോട് സ്വദേശി ബി. എം ജാഫറാണ് പിടിയിലായത്. കുറ്റ്യാടിയില്‍ നിന്ന് ഇയാളെ കുറുത്തിക്കാട് പൊലീസ് പിടികൂടിയിരുന്നു.

ഭരണിക്കാവ് നിന്ന് എം. ഡി. എം. എ പിടിച്ച കേസിലെ മുഖ്യ പ്രതിയാണ് ജാഫര്‍. സംസ്ഥാനത്തേക്ക് എം. ഡി. എം. എ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും പൊലീസ് വെളിപ്പെടുത്തി. പൊലീസ് പിടികൂടിയതിന് ഇടയിലാണ് തോക്കിന്റെ ആകൃതിയിലുള്ള സിഗരറ്റ് ലൈറ്റർ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ രക്ഷപ്പെട്ടത്. താൻ പുകവലിക്കുന്ന ആളായതിനാൽ തോക്കിന്റെ ആകൃതിയിലുള്ള ലൈറ്റർ വാങ്ങിയെന്നും അത് ഉപയോഗിക്കാറുണ്ടെന്നും ജാഫർ പൊലീസിനോട് പറഞ്ഞു.

Tags:    
News Summary - A drug dealer who escaped by showing the police a cigarette lighter in the shape of a gun was arrested in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.