ബംഗളൂരു: ജമാഅത്തെ ഇസ്ലാമി കേരള, ബംഗളൂരു മേഖലയുടെ ആഭിമുഖ്യത്തിൽ 2023-25 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രാദേശിക, ഏരിയ, മേഖലാ ഭാരവാഹികൾക്കായി മാറത്തഹള്ളി എഡിഫിസിൽ വെച്ച് നേതൃപരിശീലന ക്യാമ്പ് നടത്തി. സംസ്ഥാന ശൂറാ അംഗം മുഹമ്മദ് ജമാൽ പാനായിക്കുളം ഉദ്ഘാടനം ചെയ്തു. ഓരോരുത്തരും അവരവരുടെ പ്രദേശങ്ങളിൽ ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞും അത് വേണ്ടവിധം പരിഹരിച്ചും അവരുടെ നേതാക്കളാവണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം സംസാരിച്ചു. വലുപ്പവും കരുത്തുമുള്ള പ്രസ്ഥാനമായി സംഘടനയെ മാറ്റുന്നതിന് ആവശ്യമായ സംഘടന കെട്ടുറപ്പ്, പ്രവർത്തകർ തമ്മിലുള്ള ആത്മബന്ധം, ജനങ്ങളുമായുള്ള ബന്ധം എന്നിവയുണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലെ വിവിധ പ്രാദേശിക ഘടകങ്ങളിൽനിന്നുമായി 150ഓളം ഭാരവാഹികൾ പങ്കെടുത്തു.
ബംഗളൂരു മേഖല പ്രസിഡന്റ് അബ്ദുൽ റഹീം കോട്ടയം അധ്യക്ഷത വഹിച്ചു. സംഘാടനം, വ്യക്തിഗത വളർച്ച, ആശയ വിനിമയം, നേതൃഗുണങ്ങൾ തുടങ്ങി വിവിധ സെഷനുകളിൽ മേഖല സംഘടനാ സെക്രട്ടറി യൂനുസ് ത്വയ്യിബ്, മേഖലാ ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, മീഡിയ സെക്രട്ടറി നിഖിൽ ഇക്ബാൽ, പി.ആർ സെക്രട്ടറി ഷാഹിർ സി.പി, തർബിയ സെക്രട്ടറി സഹ് ല മൊയ്ദു, സജ്ന ഷമീർ, മുഹ്സിൻഖാൻ, നിഹാൽ വാഴൂർ, അംജദ് അലി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ 75 വർഷങ്ങളുടെ ചരിത്രം അടയാളപ്പെടുത്തിയ കൊളാഷ് പ്രദർശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.