ബംഗളൂരു: ഹാസൻ ജില്ലയിൽ ഭാര്യയുടെ പീഡനം ആരോപിച്ച് സോഫ്റ്റ്വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബംഗളൂരുവിൽ ബെൻസ് കമ്പനിയിലെ ജീവനക്കാരനായ പ്രമോദാണ്(35) മരിച്ചത്.
ബംഗളൂരു ഇന്ദിരാനഗറിൽ താമസിക്കുന്ന പ്രമോദ് ഡിസംബർ 29ന് ഫോൺ ഉപേക്ഷിച്ച് വീട്ടിൽനിന്ന് പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും പൊലീസ് പറഞ്ഞു. ആശങ്കയിലായ മാതാപിതാക്കൾ ബംഗളൂരു കെ.ആർ പുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.അതിനിടെ ഹാസൻ ജില്ലയിലെ ഹേമാവതി നദിക്കുസമീപം ഉപേക്ഷിക്കപ്പെട്ട വാഹനം നാട്ടുകാർ നിരീക്ഷിച്ചിരുന്നു.
ബാങ്ക് പാസ്ബുക്കുകളിൽനിന്നും വാഹനത്തിൽ സൂക്ഷിച്ചിരുന്ന രേഖകളിൽനിന്നും ഫോൺ നമ്പറുകൾ കണ്ടെത്തി പ്രമോദിന്റെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ലോക്കൽ പൊലീസുമായി ബന്ധപ്പെടുകയും അഗ്നിശമന സേനയും അത്യാഹിത വിഭാഗവും ഹേമാവതി നദിയിൽ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
ഒടുവിൽ ബുധനാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോരുഷെട്ടിഹള്ളിക്ക് സമീപം ഹേമാവതി നദിയിൽ ചാടി പ്രമോദ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.