മംഗളൂരു: സാമൂഹിക പരിഷ്കർത്താവും സനാതന ധർമ വക്താവുമായ ശ്രീനാരായണ ഗുരുവിനെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചെന്ന് കാർക്കള എം.എൽ.എയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുൻ മന്ത്രി വി. സുനിൽ കുമാർ.
പിണറായി വിജയൻ ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിന്റെ ശത്രുവായി മുദ്രകുത്തി ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കേരള മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശ്യപരവും അപലപനീയവുമാണ്. യുക്തിചിന്ത പ്രോത്സാഹിപ്പിക്കുന്നുവെന്ന വ്യാജേന പിണറായി വിജയൻ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ്. ശിവഗിരിയിലെ പ്രസംഗം സനാതന ധർമത്തോടുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള വിദ്വേഷത്തെ പ്രതിഫലിപ്പിക്കുന്നു. സനാതന ധർമം ഉന്മൂലനം ചെയ്യുമെന്ന ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്താവനയെ പ്രതിധ്വനിപ്പിക്കുന്നതാണ് ഈ പരാമർശം. കമ്യൂണിസ്റ്റുകാരുടെ ഇത്തരം ഭിന്നിപ്പുണ്ടാക്കുന്ന പ്രചാരണങ്ങൾ തള്ളിക്കളയുമെന്ന് സുനിൽ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.