ബംഗളൂരു: യശ്വന്ത്പുര സർക്ൾ മേൽപാലത്തിൽനിന്ന് കാർ താഴേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ച 3.45ഓടെയാണ് അപകടം.
നിയന്ത്രണംവിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് പാലത്തിൽനിന്ന് താഴേക്ക് മറിയുകയായിരുന്നു. കാർ യാത്രികനായ ശബരീഷ് (26) ആണ് മരിച്ചത്. ഇയാൾ ഐ.ടി ജീവനക്കാരനാണ്. കാറിലെ മറ്റു യാത്രക്കാരായ ശങ്കർ റാം (29), അനുശ്രീ (23), മിഥുൻ ചക്രവർത്തി (28), ബൈക്ക് യാത്രികനായ മഞ്ജുനാഥ് (28) എന്നിവർക്കാണ് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂർ സ്വദേശികളാണ് കാർ യാത്രികർ. സാങ്കി റോഡ് ഭാഗത്തുനിന്ന് തുമകൂരു റോഡ് ഭാഗത്തേക്ക് വരുകയായിരുന്നു കാർ. മീഡിയനിൽ തട്ടി നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച ശേഷം താഴേക്ക് മറിയുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ് കാർ. യാത്രക്കാർ മദ്യപിച്ചതായി പൊലീസ് സംശയിക്കുന്നു. കാറിൽനിന്ന് മദ്യക്കപ്പികൾ കണ്ടെടുത്തിട്ടുണ്ട്. മിഥുനാണ് കാറോടിച്ചിരുന്നത്. യശ്വന്ത്പുര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.