ബംഗളൂരു: ബി.ടി.എം ലേഔട്ടിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു. വടകര കൊയിലാണ്ടി വളപ്പ് സ്വദേശി മാടപ്പുല്ലന്റെവിട എം.വി. സിദ്ദീഖിന്റെ മകൻ നിയാസ് മുഹമ്മദ് (26) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാഹി സ്വദേശി ഷുഹൈബിന് (23) പരിക്കേറ്റു. ഷുഹൈബിന് ബംഗളൂരുവിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച അർധ രാത്രിയാണ് അപകടം.
ഇരുവരും ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ സൈബർ സെക്യൂരിറ്റി വിദ്യാർഥികളാണ്. മരണപ്പെട്ട നിയാസ് മുഹമ്മദിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സഫീറ. സഹോദരങ്ങൾ: സിജാദ്, നഫ്സൽ. ഖബറടക്കം വടകര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.