ബംഗളൂരു: റോഡപകടങ്ങളിൽ നഷ്ടപരിഹാരത്തിനും മറ്റു ചെലവുകൾക്കുമായി കർണാടക ആർ.ടി.സിക്ക് ഓരോ വർഷവും 100 കോടി രൂപ ചെലവഴിക്കേണ്ടിവരുന്നതായി മാനേജിങ് ഡയറക്ടർ അൻബുകുമാർ പറഞ്ഞു. ദിവസേന എണ്ണായിരത്തോളം ബസുകളാണ് കർണാടക ആർ.ടി.സി സർവിസ് നടത്തുന്നത്. ഒരു അപകടമെങ്കിലും ദിവസവും സംഭവിക്കുന്നു. അപകടത്തിൽപെടുന്നവർക്കുള്ള നഷ്ടപരിഹാരം, ആശുപത്രി ചെലവ്, ബസുകളുടെ അറ്റകുറ്റപ്പണി എന്നീ ഇനത്തിലാണ് ഇത്രയും രൂപ ചെലവാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.