മംഗളൂരു: തോണികളും ലോറികളും മണൽവാരൽ തൊഴിലാളികളും നിറയുമായിരുന്ന കാലത്തിന് വിട. നേത്രാവതി നദീതീരം ആഭ്യന്തര, പരദേശി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ജലകായിക വിനോദത്തിന്റെ തിരക്കിലാണ്.
പനവേൽ-കൊച്ചി ദേശീയപാത 66ൽ മംഗളൂരുവിൽനിന്ന് തൊക്കോട്ടേക്ക് പോകുമ്പോൾ നേത്രാവതി പാലത്തിന് തൊട്ടുപിന്നിലെ ചെറിയ റോഡിലെ ആദ്യത്തെ ഇടത് തിരിവിൽ ഒന്ന് ആദം കുദ്രുവിലേക്ക് നയിക്കുന്നു. ദേശീയപാത രൂപവത്കരണത്തിനുശേഷം കുദ്രു (നദീദ്വീപ്) നാടുനീങ്ങിയെങ്കിലും ആ പേര് നിലനിൽക്കുന്നു.
നദീതീരത്ത് തോടിനോടു ചേർന്നുള്ള വിശാലമായ ഡാക്കെ (ബോട്ട് ലാൻഡിങ് പോയന്റ്) ജല കായിക പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു.
`ബ്ലൂ മിറാക്കിൾ വാട്ടർ സ്പോർട്സ്' എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ സൗകര്യം നിരവധി വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
വാട്ടർ സൈക്ലിങ്, സോർബിങ് ബാൾ, സോർബിങ് സിലിണ്ടർ, പെഡൽ ബോട്ട്, കയാക്കിങ്, ബമ്പർ റൈഡ് (സ്പീഡ് ബോട്ട് വലിക്കുന്നത്), ബനാന ബോട്ട്, ട്രാംപോളിൻ, സ്പീഡ് ബോട്ട്, ബൗൺസിങ് റൈഡ് എന്നിവയാണ് സൗകര്യങ്ങൾ.
കുട്ടികളുടെ ബോട്ടിങ്ങിനുള്ള താൽക്കാലിക കുളം ആകർഷണങ്ങളിൽ ഉൾപ്പെടുന്നു. ലൈഫ് ജാക്കറ്റ് ധരിക്കുന്നത് നിർബന്ധമാക്കിയതിനാൽ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതായി പറഞ്ഞു. 200 മുതൽ 300 രൂപ വരെയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.