ബംഗളൂരു: ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എ.ഐ.കെ.എം.സി.സി ഭാരവാഹികൾ കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുവുമായി കൂടിക്കാഴ്ച നടത്തി.
ആരോഗ്യ രംഗത്ത് എസ്.ടി.സി.എച്ച് നടത്തിവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ മന്ത്രി അദ്ദേഹത്തിന്റെ ഓഫിസിലേക്ക് ഭാരവാഹികളെ ക്ഷണിക്കുകയായിരുന്നു. ബംഗളൂരു, മൈസൂരു, കുടക് തുടങ്ങിയ സ്ഥലങ്ങളിൽ എസ്.ടി.സി.എച്ച് പാലിയേറ്റിവ് ഹോം കെയർ നടത്തിവരുന്ന ജനസേവന പ്രവർത്തനങ്ങൾ, കൂടാതെ 2019 മുതൽ ഇതുവരെ നടത്തിയതും കോവിഡ് കാലയളവിലെ പ്രവർത്തനങ്ങളും എസ്.ടി.സി.എച്ച് പാലിയേറ്റിവ് ഡയറക്ടർ ഡോ. അമീറലി വിശദീകരിച്ചു.
പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാറിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. മുഴുവൻ പ്രവർത്തനങ്ങളുടെയും സംക്ഷിപ്ത വിവരണം ആരോഗ്യ വകുപ്പിന് കൈമാറാനും അദ്ദേഹം നിർദേശിച്ചു. എ.ഐ.കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ടി. ഉസ്മാൻ, ജനറൽ സെക്രട്ടറി എം.കെ. നൗഷാദ്, ട്രഷറർ നാസർ നീലസന്ദ്ര, സെക്രട്ടറി റഹീം ചാവശേരി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.