ബംഗളൂരു: കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ ശനിയാഴ്ച ദക്ഷിണ കന്നഡയിൽ സന്ദർശനം നടത്തും. കേന്ദ്ര മന്ത്രിയായ ശേഷം മംഗളൂരുവിലേക്കുള്ള അമിത് ഷായുടെ ആദ്യ വരവുകൂടിയാണിത്. പുത്തൂരിൽ സഹകരണ കൺവെൻഷനടക്കം വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. കേന്ദ്ര അടക്ക-കൊക്കോ വിപണന സംസ്കരണ സഹകരണ കമ്പനി (കാംപ്കോ)യുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പുത്തൂരിലെ കൺവെൻഷൻ സംഘടിപ്പിച്ചിട്ടുള്ളത്. വൈകീട്ട് മൂന്നിന് തെങ്കിലയിലെ വിവേകാനന്ദ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷനിൽ ചടങ്ങ് നടക്കും. കാംപ്കോയുടെ പുത്തൂരിലെ ചോക്ലറ്റ് ഫാക്ടറിയും അദ്ദേഹം സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന അമിത് ഷാ അവിടെ നിന്ന് ഈശ്വരമംഗലയിലേക്ക് ഹെലികോപ്ടറിൽ യാത്ര തിരിക്കും. തുടർന്ന് ഹനുമഗിരിയിലെ ഭാരത് മാതാ മന്ദിർ ഉദ്ഘാടനം ചെയ്യും. കാംപ്കോയിലെ പരിപാടിക്ക് ശേഷം മംഗളൂരുവിൽ പാർട്ടി നേതാക്കളുമായി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.