പു​തു​താ​യി വാ​ഴി​ക്ക​പ്പെ​ട്ട ഏ​ഴ്​ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും സ​ഭാ​സ്ഥാ​നി​ക​ളും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബാംഗ്ലൂർ ഭദ്രാസനം: വാർഷിക സമാപനവും മെത്രാപ്പോലീത്തമാർക്ക് സ്വീകരണവും നാളെ

ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബാംഗ്ലൂർ ഭദ്രാസനം പത്താം വാർഷിക പരിപാടികളുടെ സമാപനവും മെത്രാപ്പോലീത്തമാർക്ക് സ്വീകരണവും ഒക്ടോബർ ഒന്നിന് നടക്കും.ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ബംഗളൂരു ഇന്ത്യ കാമ്പസ് ക്രൂസേഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി. പുതുതായി വാഴിക്കപ്പെട്ട ഏഴ് മെത്രാപ്പോലീത്തമാർക്കും സഭാസ്ഥാനികൾക്കുമാണ് സ്വീകരണം നൽകുന്നത്. കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വത് നാരായൻ ഉദ്ഘാടനം ചെയ്യും.

ബിഷപ് ഡോ. അബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും. ബാംഗ്ലൂർ ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ, ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസ് തുടങ്ങിയവർ പങ്കെടുക്കും. വാർഷിക പരിപാടികൾ കഴിഞ്ഞ വർഷമാണ് തുടങ്ങിയത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഇന്ന് ലോകത്താകമാനം ദേവാലയങ്ങളും വിശ്വാസികളും അനുബന്ധ സംവിധാനങ്ങളുമുള്ള സഭയായി മാറിയിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തുമായി മുപ്പത് ഭദ്രാസനങ്ങളും 25 ലക്ഷത്തോളം വിശ്വാസികളുമുണ്ട്. ബാംഗ്ലൂരിൽ ഓർത്തഡോക്സ് ആരാധന ആരംഭിച്ചിട്ട് 75 വർഷം പൂർത്തിയായി.

മദ്രാസ് ഭദ്രാസനത്തിന്‍റെ ഭാഗമായിരുന്ന കർണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ ഇടവകകൾ ചേർന്ന് 2009ലാണ് ബാംഗ്ലൂർ ഭദ്രാസനം നിലവിൽ വന്നത്. ഇപ്പോൾ കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, യു.എ.ഇയിലെ റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 23 പള്ളികളും ഏഴ് കോൺഗ്രിഗേഷനുകളും മൈസൂരുവിലും ആന്ധ്രപ്രദേശിലെ ഏലൂരിലും മിഷൻ സെന്ററുകളും മൈസൂരുവിലും ആന്ധ്രപ്രദേശിലെ രാമഗുണ്ടത്തും സ്കൂളുകളും ഭദ്രാസനത്തിനുണ്ട്.ബംഗളൂരുവിലെ ദൊഡ്ഡഗുബ്ബിയിൽ ഭദ്രാസന ആസ്ഥാനവും ബിഷപ് ഹൗസും ദൊഡ്ഡബെല്ലാപൂരിൽ വിദ്യാഭ്യാസ സ്ഥാപനവും ഉടൻ ആരംഭിക്കും. 5000 കുടുംബങ്ങൾ അംഗങ്ങളാണ്.

Tags:    
News Summary - Annual closing and reception for methrapolithas tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.