ബംഗളൂരു: എൻ.എസ്.എസ് കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലിയും പ്രിതൃ തർപ്പണവും അൾസൂർ തടാകക്കരയിൽ കല്യാണി തീർഥത്തിൽ നടന്നു. മൂവായിരത്തിലധികം പേർ പങ്കെടുത്തു. പുലർച്ച മൂന്നുമണിയോടെ പാലക്കാട് മാത്തൂർ മന ജയറാം തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹോമവും തിലഹോമവും നടത്തി. മൂന്നു മണിയോടെ പിതൃതർപ്പണം ആരംഭിച്ചു.
തർപ്പണത്തിൽ പങ്കെടുത്തവർക്ക് പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. രാവിലെ പത്തരയോടെ ചടങ്ങുകൾ അവസാനിച്ചു. പരിപാടിക്ക് ചെയർമാൻ ആർ. ഹരീഷ്കുമാർ, വൈസ് ചെയർമാന്മാരായ ബിനോയ് എസ്. നായർ, എം.എസ്. ശിവപ്രസാദ്, ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ, ട്രഷറർ പി.എം. ശശീന്ദ്രൻ, സെക്രട്ടറിമാരായ പ്രഭാകരൻ പിള്ള, എ.വി. ഗിരീഷ്, വിജയൻ തോന്നുർ, ജോയന്റ് ട്രഷറർ വിജയകുമാർ, മുൻ ചെയർമാൻ വിജയൻ നായർ, മറ്റു കരയോഗങ്ങളിലെ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ബംഗളൂരു: സംഘമിത്ര കർണാടകയുടെ നേതൃത്വത്തിൽ കർക്കടക വാവ് പിതൃതർപ്പണം ശനിയാഴ്ച പുലർച്ച മുതൽ തലക്കാട് പഞ്ചലിംഗേശ്വര ക്ഷേത്രത്തിന് സമീപമുള്ള കാവേരീ തീർഥക്കരയിൽ ആചാര, അനുഷ്ഠാന മുറകളോടെ നടന്നു. സംഘമിത്ര കർണാടക പ്രസിഡന്റ് ആർ.ആർ രവി ഭദ്രദീപം തെളിയിച്ചു. തീർഥ പൂജയോടെ തർപ്പണ കർമങ്ങൾ ആരംഭിച്ചു. കൃഷ്ണകുമാർ കടമ്പൂര് മുഖ്യകർമികത്വം വഹിച്ചു. തർപ്പണത്തിന് ആവശ്യമായ എല്ലാ കർമ വസ്തുക്കളും തീർഥക്കരയിൽ ഒരുക്കിയിരുന്നു. തുളസീധരൻ നായർ, സുരേഷ് സൂര്യ, ജയദേവൻ, ഉണ്ണികൃഷ്ണ പിള്ള, സുരേഷ്, സേതു എന്നിവർ നേതൃത്വം നൽകി. തർപ്പണത്തിനുശേഷം പഞ്ചാലിംഗേശ്വര ക്ഷേത്രദർശനവും നടന്നു. തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.