ഒ​രു​ദി​ന വേ​ത​ന​വു​മാ​യി കൈ​കോ​ർ​ത്ത് എം.​എം.​എ ജീ​വ​ന​ക്കാ​ർ

ബം​ഗ​ളൂ​രു: വ​യ​നാ​ട് ദു​ര​ന്ത പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക്‌ ത​ങ്ങ​ളു​ടെ ഒ​രു​ദി​ന വേ​ത​നം കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്‌ ന​ൽ​കാ​ൻ മ​ല​ബാ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ സ്റ്റാ​ഫ് കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു.

മാ​നേ​ജ​ർ പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്റ്റാ​ഫ് യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. എം.​എം.​എ ചെ​യ്തു​വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന ജീ​വ​ന​ക്കാ​രാ​യ ത​ങ്ങ​ൾ​കൂ​ടി ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​വ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് പ്ര​ക​ടി​പ്പി​ച്ച​തെ​ന്ന് ക്ര​സ​ന്റ്‌ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ജാ​ഹി​ദ്‌ മു​സ്ത​ഫാ ഖാ​ൻ പ​റ​ഞ്ഞു. എം.​എം.​എ​യു​ടെ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി നൂ​റോ​ളം ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ ആ​ഘാ​തം സ്ക്രീ​നി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ര​ണ്ട് മി​നി​റ്റ് മൗ​ന പ്രാ​ർ​ഥ​ന​യും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ മു​ജാ​ഹി​ദ്‌ മു​സ്ത​ഫ ഖാ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ശ്വേ​ത, രാ​ജ​വേ​ലു, ശി​വ​കു​മാ​ർ, അ​ഫ്സ​ർ, ജ്യോ​തി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തി. തീ​രു​മാ​ന​മ​റി​ഞ്ഞ മ​ല​ബാ​ർ മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എ​ൻ.​എ. മു​ഹ​മ്മ​ദും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.