ബംഗളൂരു: ഗാന്ധിവധം കേന്ദ്ര പ്രമേയമാക്കി വിനോദ് കൃഷ്ണ രചിച്ച 9എം.എം. ബെരേറ്റ എന്ന നോവലിനെ ആധാരമാക്കി ‘സത്യാനന്തര കാലത്തെ സാംസ്കാരിക പ്രതിരോധം’ എന്ന വിഷയത്തിൽ പലമ നവ മാധ്യമ കൂട്ടായ്മ സംഘടിപ്പിക്കുന്ന സെമിനാർ ഞായറാഴ്ച 3.30ന് ജീവൻ ഭീമാ നഗറിലെ കാരുണ്യ ഹാളിൽ നടക്കും.
നോവലിന്റെ രചയിതാവും ചലച്ചിത്ര സംവിധായകനുമായ വിനോദ് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. കവി ടി.പി. വിനോദ് അനുബന്ധ പ്രഭാഷണം നടത്തും. സർഗസംവാദത്തിലും കാവ്യാവതരണത്തിലും ബംഗളൂരുവിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകർ അണിനിരക്കും. കൂടുതൽ വിവരങ്ങൾക്ക് 9448574062, 9945304862 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.