വ​യ​നാ​ടി​നാ​യി കൈ​കോ​ർ​ത്ത് ബം​ഗ​ളൂ​രു

ബം​ഗ​ളൂ​രു: വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രാ​നും സ​ഹാ​യം എ​ത്തി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ലോ​ക കേ​ര​ള​സ​ഭാം​ഗ​ങ്ങ​ളു​ടെ​യും ബം​ഗ​ളൂ​രു​വി​ലെ സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ​യും ഗൂ​ഗ്ൾ മീ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

നോ​ർ​ക്ക റൂ​ട്ട് ഡെ​വ​ല​പ്മെ​ന്റ് ഓ​ഫി​സ​ർ റീ​സ ര​ഞ്ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ സി. ​കു​ഞ്ഞ​പ്പ​ൻ, എ​ൽ​ദോ ബേ​ബി, എം.​കെ. നൗ​ഷാ​ദ്, കെ.​പി. ശ​ശി​ധ​ര​ൻ, റെ​ജി​കു​മാ​ർ, ഫി​ലി​പ് കെ. ​ജോ​ർ​ജ്, സ​ന്ദീ​പ് കൊ​ക്കൂ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.സി.​പി.​എ.​സി സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​മാ​ർ, സൗ​ത്ത് വെ​സ്റ്റ് കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് വി. ​പ്ര​മോ​ദ്, ഡെ​ക്കാ​ൻ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് സ​തീ​ഷ് തോ​ട്ട​ശ്ശേ​രി, മ​ല​യാ​ളം മി​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ജീ​വ​ൻ, സ​ർ​ജാ​പു​ര മ​ല​യാ​ളി സ​മാ​ജം സെ​ക്ര​ട്ട​റി രാ​ജീ​വ്‌, കു​ന്ത​ല​ഹ​ള്ളി കേ​ര​ള സ​മാ​ജം സെ​ക്ര​ട്ട​റി അ​ജി​ത്ത് കോ​ടോ​ത്ത്, സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള​സ​മാ​ജം പ്ര​സി​ഡ​ന്റ് രാ​ജ​ൻ ജേ​ക്ക​ബ്, കൈ​ര​ളി ക​ലാ​സ​മി​തി പ്ര​സി​ഡ​ന്റ് സു​ധാ​ക​ര​ൻ രാ​മ​ന്ത​ളി, കെ.​എ​ൻ.​ഇ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജ​യ്ജോ ജോ​സ​ഫ്, കെ.​കെ.​ടി.​എ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ മെ​റ്റി ഗ്രേ​സ്, ഡോ. ​ന​കു​ൽ, ശാ​സ്ത്ര സാ​ഹി​ത്യ വേ​ദി സെ​ക്ര​ട്ട​റി പൊ​ന്ന​മ്മ ദാ​സ്, തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​പി. പ്ര​ദീ​പ്, മം​ഗ​ളൂ​രു കേ​ര​ള സ​മാ​ജം സെ​ക്ര​ട്ട​റി മാ​ക്സി​ൻ സെ​ബാ​സ്റ്റ്യ​ൻ പൂ​ജാ​രി മ​നോ​ജ് വി​ശ്വ​നാ​ഥ​ൻ, അ​നു​രൂ​പ് വ​ത്സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബം​ഗ​ളൂ​രു, മൈ​സൂ​രു, മം​ഗ​ളൂ​രു എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ച്ച് ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യും വ​യ​നാ​ട് ക​ല​ക്ട​റേ​റ്റും കേ​ര​ള സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യും വേ​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​ഘ​ട​ന​ക​ളി​ലൂ​ടെ പ​ണം സ​മാ​ഹ​രി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലൂ​ടെ സ​ഹാ​യം എ​ത്തി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.