ബംഗളൂരു: വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികളെ 10 ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ശിവമൊഗ്ഗ തീർഥഹള്ളി സ്വദേശികളായ മുസവ്വിർ ഹുസൈൻ ഷസീബ് (30), അബ്ദുൽ മതീൻ അഹമ്മദ് താഹ (30) എന്നിവരെയാണ് ശനിയാഴ്ച ബംഗളൂരുവിലെ എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി മുമ്പാകെ ഹാജരാക്കിയത്.
വിശദമായ ചോദ്യം ചെയ്യലിനായി ഇരുവരെയും അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ വിട്ടുനൽകി. മുസവ്വിർ ഹുസൈൻ ഷസീബാണ് ബോംബ് സ്ഥാപിച്ചതെന്നും അബ്ദുൽ മതീൻ അഹമ്മദ് താഹയാണ് ഇതിന്റെ മുഖ്യസൂത്രധാരനെന്നുമാണ് എൻ.ഐ.എ കണ്ടെത്തൽ. മാർച്ച് ഒന്നിന് രാമേശ്വരം കഫേയിൽ നടന്ന സ്ഫോടനത്തിൽ ഒമ്പതുപേർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.