ബംഗളൂരു: കേരള സമാജത്തിന്റെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും നടത്തിയത് അഭിനന്ദനമർഹിക്കുന്നുവെന്ന് കേരള മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ബംഗളൂരു കേരള സമാജം വൈറ്റ് ഫീൽഡ് സോൺ ചന്നസന്ദ്ര ശ്രീ ലക്ഷ്മി പാലസിൽ നടത്തിയ ഓണാഘോഷം 'ഓണനിലാവ് 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരള സമാജം വൈറ്റ് ഫീൽഡ് സോൺ ചെയർമാൻ ഡി. ഷാജി അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, റോയ് തോമസ്, സോൺ കൺവീനർ അനിൽകുമാർ, സുരേഷ് കുമാർ, പ്രിയദർശിനി തുടങ്ങിയവർ സംബന്ധിച്ചു. കലാപരിപാടികൾ, ചെണ്ടമേളം, ഓണസദ്യ, രമേഷ് പിഷാരടിയുടെ ഹാസ്യവിരുന്ന്, വിവേകാനന്ദൻ ടീം അവതരിപ്പിച്ച ഗാനമേള എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.