ഓണാഘോഷത്തിരക്കിൽ ബംഗളൂരു മലയാളികൾ

ബം​ഗ​ളൂ​രു: മ​റു​നാ​ട്ടി​ൽ തി​രു​വോ​ണം ക​ഴി​ഞ്ഞാ​ലും ആ​ഘോ​ഷം നി​ല​ക്കു​ന്നി​ല്ല. ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ളു​ടെ ഓ​ണാ​ഘോ​ഷം ഇ​നി​യും ആ​ഴ്ച​ക​ൾ നീ​ണ്ടു​നി​ൽ​ക്കും. അ​വ​ധി​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച​ നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഘോ​ഷം വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്നു​ണ്ട്.

ബെ​ൽ​മ ഓ​ണാ​ഘോ​ഷം

ബം​ഗ​ളൂ​രു: ബെ​ൽ​മ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​പ്​​റ്റം​ബ​ർ 25ന്​ ​രാ​വി​ലെ എ​ട്ടി​ന് ന​ട​ത്തു​ന്ന പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 9886288673 (പ്ര​ശാ​ന്ത്), 8792768516 (വി​നീ​ത്) എ​ന്നീ ന​മ്പ​റി​ൽ 20ന്​ ​മു​മ്പ്​ പേ​ര് ന​ൽ​ക​ണ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം ഓ​ണാ​ഘോ​ഷം ഇ​ന്ന്​

ബം​ഗ​ളൂ​രു: സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം കൊ​ത്ത​ന്നൂ​ർ സോ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം 'വ​ർ​ണ​ങ്ങ​ൾ-2022' ഞാ​യ​റാ​ഴ്ച ന​ട​ക്കും. സു​വ​ർ​ണ ക​ർ​ണാ​ട​ക​ക്ക് കീ​ഴി​ലെ സു​വ​ർ​ണ ക്ലി​നി​ക്കി​ന് ഫ​ണ്ട് ശേ​ഖ​ര​ണം​കൂ​ടി ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന പ​രി​പാ​ടി സാം ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് അ​ര​ങ്ങേ​റു​ക. മ​ന്ത്രി ബി.​എ. ബ​സ​വ​രാ​ജ്, കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എം.​എ​ൽ.​എ​മാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥ്, അ​ര​വി​ന്ദ് ലിം​ബാ​വ​ലി, ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട, എ​ൻ. ബൈ​ര​തി ര​മേ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ന​ടി സ്വാ​സി​ക​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ ഷോ, ​ഓ​ണ​സ​ദ്യ എ​ന്നി​വ​യു​ണ്ടാ​കും.

കൈ​ര​ളി ക​ലാ​സ​മി​തി ആ​ഘോ​ഷം ഇ​ന്ന്​

ബം​ഗ​ളൂ​രു: കൈ​ര​ളി ക​ലാ​സ​മി​തി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​മാ​ന​പു​ര കൈ​ര​ളി നി​ല​യം ഓ​ഡി​​​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ച​ട​ങ്ങി​ൽ മ​ന്ത്രി ബൈ​ര​തി ബ​സ​വ​രാ​ജ് പ​​ങ്കെ​ടു​ക്കും. രാ​വി​ലെ എ​ട്ടി​ന്​ പൂ​ക്ക​ള മ​ത്സ​ര​ത്തോ​ടെ പ​രി​പാ​ടി തു​ട​ങ്ങും. 11ന്​ ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ൻ പ്രേം​കു​മാ​ർ, സാ​ഹി​ത്യ​കാ​ര​ൻ ആ​ല​ങ്കോ​ട്​ ലീ​ലാ​കൃ​ഷ്ണ​ൻ, മേ​ള വി​ദ​ഗ്​​ധ​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. ഓ​ണ​സ​ദ്യ​ക്ക്​ ശേ​ഷം ​വൈ​കീ​ട്ട്​ മൂ​ന്നി​ന്​ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി മാ​രാ​റും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ട്രി​പ്പി​ൾ താ​യ​മ്പ​ക, വൈ​കീ​ട്ട് ആ​റി​ന്​ പി​ന്ന​ണി ഗാ​യ​ക​ൻ അ​നൂ​പ്​ ശ​ങ്ക​റും സം​ഘ​വും ന​യി​ക്കു​ന്ന ഗാ​ന​മേ​ള​ എ​ന്നി​വ​യു​ണ്ടാ​കും.

റോ​ട്ട​റി ബം​ഗ​ളൂ​രു ഇ​ന്ദി​ര ന​ഗ​ർ

ബം​ഗ​ളൂ​രു: റോ​ട്ട​റി ബം​ഗ​ളൂ​രു ഇ​ന്ദി​ര ന​ഗ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന​ട​ക്കും. ലാ​വെ​ല്ലെ റോ​ഡ് ദ ​റോ​ട്ട​റി ഹൗ​സ് ഓ​ഫ് ഫ്ര​ൻ​ഡ്ഷി​പ്പി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ രാ​വി​ലെ പൂ​ക്ക​ള​മൊ​രു​ക്കും. ഓ​ണ​സ​ദ്യ​ക്കു​പു​റ​മെ ന​ർ​ത്ത​കി ശാ​ന്തി​മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം, ഓ​ണം സ്കി​റ്റ്, നൃ​ത്ത​പ​രി​പാ​ടി​ക​ൾ, ഗാ​ന​മേ​ള, താ​യ​മ്പ​ക എ​ന്നി​വ​യു​ണ്ടാ​കും.

ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​ല​യാ​ളി ഫോ​റ​ത്തി​ന്റെ പ​ത്താ​മ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് ആ​റു വ​രെ എ​സ്.​ജി പാ​ള​യ ജീ​വ​ൻ​ജ്യോ​തി ഒ.​എ.​സി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ ഓ​ണ​സ​ദ്യ, അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, പാ​യ​സ മ​ത്സ​രം, ശി​ങ്കാ​രി​മേ​ളം എ​ന്നി​വ​യു​ണ്ടാ​കും. അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു പു​റ​മെ അ​യ്യ​പ്പ ബൈ​ജു ന​യി​ക്കു​ന്ന കോ​മ​ഡി ഷോ​യും ടൂ​ൺ ആ​ൻ​ഡ് ടോ​ണി​ക്കി​ന്റെ ബാ​ൻ​ഡും ഉ​ണ്ടാ​കും. ക​ർ​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രി ആ​ർ. അ​ശോ​ക, മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും എം.​പി​യു​മാ​യ ഡി.​വി. സ​ദാ​ന​ന്ദ ഗൗ​ഡ, ക​ർ​ണാ​ട​ക മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ബി.​ടി.​എം ലേ​ഔ​ട്ട് എം.​എ​ൽ.​എ​യു​മാ​യ രാ​മ​ലിം​ഗ റെ​ഡ്ഡി, മു​ൻ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ഭാ​സ്ക​ര റാ​വു, എ​സ്.​ജി പാ​ള​യ മു​ൻ കോ​ർ​പ​റേ​റ്റ​ർ ജി. ​മ​ഞ്ജു​നാ​ഥ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും.

ഡി.​ആ​ർ.​ഡി.​ഒ ഓ​ണാ​ഘോ​ഷം ഇ​ന്ന്​

ബം​ഗ​ളൂ​രു: ഡി​ഫ​ൻ​സ്​ റി​സ​ർ​ച്ച്​ ആ​ൻ​ഡ്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ (ഡി.​ആ​ർ.​ഡി.​ഒ) ഓ​ണാ​ഘോ​ഷം ഇ​ന്ന്​ ന​ട​ക്കും. സി.​വി. രാ​മ​ൻ ന​ഗ​ർ ഡി.​ആ​ർ.​ഡി.​ഒ ടൗ​ൺ​ഷി​പ്​ ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി. രാ​വി​ലെ 10.30ന്​ ​പൂ​ക്ക​ള മ​ത്സ​രം. സി.​എ.​ബി.​എ​സ്​ ഡ​യ​റ​ക്ട​ർ ഡോ. ​​കെ. രാ​ജ​ല​ക്ഷ്മി മേ​നോ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഓ​ണ​സ​ദ്യ, ക​രോ​ക്കെ ഗാ​ന​മേ​ള എ​ന്നി​വ​യു​ണ്ടാ​കും. വൈ​കീ​ട്ട് 5.30ന്​ ​പൊ​തു​സ​മ്മേ​ള​നം ഐ.​എ​സ്.​ആ​ർ.​ഒ മു​ൻ ചെ​യ​ർ​മാ​ൻ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഡോ. ​ടെ​സ്സി ​​തോ​മ​സ്​ മു​ഖ്യാ​തി​ഥി​യാ​കും. ശ്രീ​ലാ​ൽ ശ്രീ​ധ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന്​ ഓ​ണ​നി​ലാ​വ്​ എ​ന്ന പേ​രി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ.

Tags:    
News Summary - Bengaluru Malayalis Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.