യുവാവിനെ കാറിന്റെ ബോണറ്റിൽ വെച്ച് വണ്ടിയോടിച്ചു; യുവതിയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ-വിഡിയോ

ബംഗളൂരു: യുവാവിനെ കാറിന്റെ ബോണറ്റിൽ വെച്ച് വണ്ടിയോടിച്ച യുവതിയും ഭർത്താവും അറസ്റ്റിൽ. യുവാവിനെ ബോണറ്റിൽ വെച്ച് ഒരു കിലോമീറ്ററോളമാണ് യുവതി വണ്ടിയോടിച്ചത്.

വണ്ടി തട്ടിയതിനു പിന്നാലെ ഉടമകൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് വണ്ടിക്ക് മുന്നിൽ കയറി നിൽക്കുകയായിരുന്നു. യുവതി കാർ മുന്നോട്ടെടുത്തപ്പോൾ യുവാവ് ബോണറ്റിന് മുകളിലായി.

യുവാവിന്റെ സുഹൃത്തുക്കൾ യുവതിയുടെ കാറിന്റെ ചില്ല് തല്ലി തകർക്കുകയും ചെയ്തിരുന്നു. ബോണറ്റിനു മുകളിൽ പെട്ട യുവാവിനെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Full View

Tags:    
News Summary - Bengaluru Woman Drags Man On Car's Bonnet For 1 km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.