ബംഗളൂരു: ക്വീന്‍സ് റോഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ബുധനാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം മോർ കുര്യാക്കോസ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി.
കൗമ റമ്പാൻ, ഫാ. ഗീവർഗീസ് പുലയത്ത്, ഫാ. പോൾ ബെന്നി, ഫാ. ബ്ലസൺ ബേബി എന്നിവർ സന്നിഹിതരായി. വൈകീട്ട് ഏഴിന് മോർ കുര്യാക്കോസ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാ പ്രാർഥനയും പ്രദക്ഷണവും ആശീർവാദവും നടന്നു. പ്രധാന പെരുന്നാൾ ദിവസമായ വ്യാഴാഴ്ച രാവിലെ 7.15ന് പ്രഭാത പ്രാർഥനയും എട്ടിന് മോർ കുര്യാക്കോസ് ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പ്രാർഥനയും ആശിർവാദവും തുടർന്ന് നേർച്ചസദ്യയും നടക്കും.
വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് പെരുന്നാളിന്റെ ഭാഗമായി മെറിറ്റോറിയസ് അവാർഡുകൾ നൽകും. തുടർന്ന് പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് കൊടിയിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.