ബംഗളൂരു: മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയവുമായി സുന്നി യുവജന സംഘം 20 കേന്ദ്രങ്ങളിൽ നടത്തുന്ന രാഷ്ട്രരക്ഷാ സംഗമത്തിന്റെ ഭാഗമായി ബംഗളൂരു ജില്ല കമ്മിറ്റിയുടെ രാഷ്ട്രരക്ഷാ സംഗമം വ്യാഴാഴ്ച രാത്രി ഒമ്പതിന് മടിവാള സേവറി ഹോട്ടലിൽ നടക്കും. എം.എം.എ ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം നിർവഹിക്കും. എ.കെ. അഷ്റഫ് ഹാജി അധ്യക്ഷതവഹിക്കും.
ഷുഹൈബ് ഫൈസി കൊളക്കെരി, മുസ്തഫ ഹുദവി കാലടി എന്നിവർ പ്രഭാഷണം നടത്തും. ഹുസൈനാർ ഫൈസി പ്രാർഥന നിർവഹിക്കും. സമദ് മൗലവി പ്രതിജ്ഞ ചൊല്ലി നൽകും. സമസ്തയുടെ എല്ലാ പോഷക ഘടകങ്ങളുടെയും നേതാക്കൾ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9845520480.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.