ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' സെപ്റ്റംബർ 30ന് കർണാടകയിൽ എത്തും. സംസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കും. കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചതാണിത്. സോണിയയും പ്രിയങ്കയും പങ്കെടുക്കുന്ന ദിവസം പിന്നീട് അറിയിക്കും.
സെപ്റ്റംബർ 30ന് രാവിലെ ഒമ്പതുമണിക്കാണ് യാത്ര ഗുണ്ടൽപേട്ടയിൽ എത്തുക. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ നഞ്ചൻകോഡ് താലൂക്കിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ദസറയോടനുബന്ധിച്ച് യാത്രക്ക് രണ്ടുദിവസം അവധിയായിരിക്കും. ബെല്ലാരിയിൽ പൊതുയോഗം നടക്കും. യുവാക്കൾ, സ്ത്രീകൾ, വിദ്യാർഥികൾ, ആദിവാസി വിഭാഗങ്ങൾ, കർഷകർ തുടങ്ങിയവരുമായി വിവിധ ദിവസങ്ങളിൽ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.