മംഗളൂരു: അയോധ്യയിൽ 1992 ഡിസംബറിൽ കർസേവകർ ബാബരി മസ്ജിദ് തകർത്തതിന് സമാനമായ വിധിയാണ് ഉത്തര കന്നട ജില്ലയിലെ ഭട്കൽ മസ്ജിദിനെയും കാത്തിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഉത്തര കന്നട എം.പി അനന്ത് കുമാർ ഹെഗ്ഡേ പറഞ്ഞു. ഉത്തര കന്നടയിലെ കുംതയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് തന്റെയല്ല, ഹിന്ദു സമൂഹത്തിന്റെ തീരുമാനമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കർണാടകയിൽ കൂടുതൽ പള്ളികൾ പൊളിക്കണം. ഓരോ ഗ്രാമത്തിലും മതസ്ഥലങ്ങൾ കൈയേറി നിർമിച്ചവ പൊളിക്കുന്നതുവരെ ഹിന്ദുക്കൾ വെറുതെയിരിക്കില്ല- ഹെഗ്ഡേ പറഞ്ഞു. ഭട്കൽ, മാണ്ഡ്യ മസ്ജിദുകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു എം.പിയുടെ വിവാദ പരാമർശം.
ബി.ജെ.പി എം.പിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ ഞായറാഴ്ച കർണാടക പൊലീസ് കേസെടുത്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ (ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505 (പൊതുദ്രോഹത്തിന് കാരണമാവുന്ന പ്രസ്താവന നടത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.