ബംഗളൂരു: ഭരണസിരാകേന്ദ്രമായ വിധാൻ സൗധയിൽ ബോംബ് വെച്ചെന്ന് ഫോണിൽ ഭീഷണി. മണിക്കൂറുകൾക്കകം ഫോൺ വിളിച്ചയാളെ പൊലീസ് പിടികൂടി. ശനിയാഴ്ച ഉച്ചക്ക് 2.05ഓടെയാണ് ഫോൺ വന്നത്.
ഹെസപേട്ട് സ്വദേശിയും ഇലക്ട്രോണിക് സിറ്റിക്കടുത്ത ഹെബ്ബഗോഡിയിൽ താമസിക്കുന്നയാളുമായ കെ.വി. പ്രശാന്താണ് പിടിയിലായത്. ഇയാൾ രണ്ടു തവണ വിവാഹം കഴിച്ചെങ്കിലും രണ്ടും വിവാഹമോചനത്തിൽ കാലാശിച്ചിരുന്നു. ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്ന ഇയാളുടെ ജോലി ഈയടുത്ത് നഷ്ടപ്പെട്ടിരുന്നു. ഇതോടെ കടുത്ത മാനസികപ്രയാസത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.