ബംഗളുരു: കാലാവസ്ഥ വ്യതിയാനം മൂലം വൈറൽ പനികൾക്കൊപ്പം കുട്ടികളുടെ മുഖത്ത് വ്യാപകമായി കുമിളകൾ വരുന്നതായി റിപ്പോർട്ട്. കുട്ടികളുടെ കൈ, കാൽ, വായ് എന്നിവിടങ്ങളിലാണ് രോഗം കണ്ടുവരുന്നത്. ഇതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. കുട്ടികളുടെ ചുണ്ടുകളിലും കാലുകളിലും കൈകളിലും ചുവന്ന കുമിളകൾ കാണപ്പെടുന്നു. ചുവന്ന കുമിളകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുകയും ആഴ്ചത്തേക്ക് കുട്ടികളെ സ്കൂളിൽ വിടരുതെന്നും ആരോഗ്യ അധികൃതർ നിർദേശം നൽകി.
ഈ അസുഖം പകരാനുള്ള സാധ്യത കൂടുതലാണ്. ശ്വസനം, സ്പർശനം എന്നിവയിലൂടെ കുട്ടികളിലേക്ക് ഈ രോഗം പെട്ടെന്ന് പടരുന്നതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും ഉചിതമായ മുൻകരുതലുകൾ എടുക്കണം. കുട്ടിയുടെ വായക്ക് ചുറ്റും ചുവന്ന കുമിളയും കൈകളിലും കാലുകളിലും ചൊറിച്ചിലും ഉണ്ടാകുന്നത് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. മഞ്ഞുകാലമായതിനാൽ കുട്ടികൾക്ക് പെട്ടെന്ന് അസുഖം പിടിപെടും. അതിനാൽ തണുപ്പുകാലം കഴിയുന്നതുവരെ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.