മംഗളൂരു: കർണാടക ബണ്ട് സമുദായ വികസന കോർപറേഷൻ സംബന്ധിച്ച പ്രഖ്യാപനം അടുത്ത സംസ്ഥാന ബജറ്റിൽ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു.ശനിയാഴ്ച ഉഡുപ്പിയിൽ ലോക ബണ്ട്സ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടും ബിസിനസ് രംഗത്ത് വ്യാപിച്ചു കിടക്കുന്ന ബണ്ട് സമുദായം കർണാടകയുടെ പൈതൃകത്തിലും സംസ്കാരത്തിലും വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.മംഗളൂരു, ഉഡുപ്പി മേഖലകളിൽ ഇത് എടുത്തു പറയേണ്ടതാണ്.
ഉഡുപ്പി ജില്ല ചുമതല വഹിക്കുന്ന മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ അധ്യക്ഷത വഹിച്ചു. കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ, സ്വാമി ഡോ.വിശ്വ സന്തോഷ് ഭാരതി, സ്വാമി സുഗുണീന്ദ്ര തീർഥ,ബണ്ട് അസോസിയേഷൻ ഫെഡറേഷൻ പ്രസിഡന്റ് ഐകല ഹരീഷ് ഷെട്ടി,കന്യാന സദാശിവ ഷെട്ടി, എംഎൽഎമാരായ അശോക് കുമാർ റൈ,യശ്പാൽ സുവർണ തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.