ബംഗളൂരു: നഗരത്തിലെ ഐകിയ ഷോപ്പിൽ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണ് മരണത്തെ അഭിമുഖീകരിച്ചയാൾക്ക് ഡോക്ടർ തുണയായി. നാഗസാന്ദ്രയിലെ ഐകിയ ഷോപ്പിലെ ഫർണിച്ചർ വിഭാഗത്തിൽ വെള്ളിയാഴ്ചയാണ് സംഭവം.സാധനം വാങ്ങാനെത്തിയ ആൾ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായി നിലത്തുവീണ ഇയാളെ ജീവനക്കാർ താങ്ങി തല മടിയിൽവെച്ചു.
ഈ സമയം സമീപത്ത് സാധനം വാങ്ങാനെത്തിയ ഡോക്ടർ ഓടിയെത്തി ഇയാൾക്ക് സി.പി.ആർ നൽകുകയായിരുന്നു.വീണയാളുടെ ഇടതു നെഞ്ചിൽ ഡോക്ടർ സ്വന്തം കൈപ്പത്തികൾ വെച്ച് പത്തുമിനിറ്റോളം അമർത്തി. ഒടുവിൽ ബോധം തിരിച്ചുകിട്ടുകയായിരുന്നു.
സി.പി.ആർ നൽകുന്നതിന്‍റെ വിഡിയോ ഡോക്ടറുടെ മകനാണ് പകർത്തി ട്വിറ്ററിൽ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് വൈറലായി.ഡോക്ടറെ അഭിനന്ദിച്ച് ആയിരക്കണക്കിന് സന്ദേശങ്ങളാണ് വരുന്നത്. സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ സി.പി.ആർ അടക്കമുള്ള പ്രഥമശുശ്രൂഷാപാഠങ്ങൾ കുട്ടികളെ പഠിപ്പിക്കണമെന്നുമുള്ള കമന്‍റുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.