ബംഗളൂരു: സംസ്ഥാനത്തെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് നവംബറിലോ ഡിസംബറിലോ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഇതിനുശേഷം അടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ബി.എസ്. യെദിയൂരപ്പ, ബസവരാജ് ബൊമ്മൈ എന്നിവര്‍ സെൻസസ് റിപ്പോർട്ട് അംഗീകരിക്കാന്‍ തയാറായില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.2015-2016 ലാണ് കർണാടക സംസ്ഥാന പിന്നാ ക്ക വിഭാഗം കമീഷന്റെ നേതൃത്വത്തിൽ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ എന്ന പേരിൽ ജാതിസെൻസസ് നടത്തിയത്. കമീഷൻ ചെയർമാനായ ജയപ്രകാശ് ഹെഗ്ഡേയുടെ കാലാവധി ഈ വർഷം നവംബറിൽ അവസാനിക്കും. നവംബർ അവസാനത്തോടെ അന്തിമ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു.
അന്നത്തെ കമീഷൻ തലവനായിരുന്ന എച്ച്. കന്തരാജിന്റെ കാലത്ത് തുടങ്ങിയ സർവേ 2018ലാണ് പൂർത്തിയായത്. 170 കോടി രൂപ ചെലവിലാണ് അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ ജാതിസെൻസസ് നടത്താൻ ഉത്തരവിട്ടത്. ജാതിസെൻസസ് പുറത്തുവിടുമെന്ന് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.