മന്ത്രിസഭ വികസനം ഉടനെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വീണ്ടും

ബംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭ വികസനം വൈകില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവർത്തിച്ചു. ഇക്കാര്യം താൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ആരെയൊക്കെയാണ് മന്ത്രിസഭയിൽ പുതുതായി ഉൾപ്പെടുത്തേണ്ടതെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കും. മന്ത്രിസഭ വികസനം ഉടൻ നടക്കുമെന്ന് ഡിസംബർ അവസാനവാരം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പാർട്ടി കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കുകയെന്നും അറിയിച്ചിരുന്നു. മുൻ മന്ത്രിമാരായ കെ.എസ്. ഈശ്വരപ്പ, രമേഷ് ജാർക്കിഹോളി എന്നിവരുൾപ്പെടെ മന്ത്രിസഭയിൽ ഇടംനേടാൻ മുഖ്യമന്ത്രിക്കുമേൽ സമ്മർദം ശക്തിപ്പെടുത്തിവരുകയാണ്.

കർണാടക മന്ത്രിസഭ വികസനം രണ്ടോ മൂന്നോ ദിവസത്തിനകം ഉണ്ടാകുമെന്ന് ബി.ജെ.പി പാർലമെന്‍റ് ബോർഡ് അംഗവും മുൻമുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ ശനിയാഴ്ച ശിക്കാരിപുരയിൽ പറഞ്ഞിരുന്നു. പക്ഷേ, തെരഞ്ഞെടുപ്പിന് കഷ്ടിച്ച് മൂന്നുമാസം മാത്രം അവശേഷിക്കെ മന്ത്രിസഭ വികസിപ്പിക്കാൻ പാർട്ടിനേതൃത്വം തീരുമാനമെടുക്കുന്നത് നീളുകയാണ്.

Tags:    
News Summary - Chief Minister Basavaraj Bommai once again said that cabinet development is imminent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.