സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ; ദ​ലി​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ​ൽ​ഹി​യി​ൽ ഹോ​സ്റ്റ​ൽ

ബം​ഗ​ളൂ​രു: സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന എ​സ്.​സി-​എ​സ്.​ടി. വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡ​ൽ​ഹി​യി​ൽ ഹോ​സ്റ്റ​ൽ സ്ഥാ​പി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ പ​ദ്ധ​തി. ഇ​വ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ സ്ഥ​ലം ക​ണ്ടെ​ത്തു​മെ​ന്നും മി​ക​ച്ച ലൈ​ബ്ര​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഹോ​സ്റ്റ​ലാ​ണ് സ്ഥാ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക സ​ഹാ​യം മാ​സം 10,000 രൂ​പ​യി​ൽ​നി​ന്ന് 15,000 രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്.​സി.-​എ​സ്.​ടി ഉ​പ​പ​ദ്ധ​തി​ക​ളു​ടെ തു​ക ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​ത്.

സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​ന് പ​ല​രും ഡ​ൽ​ഹി​യാ​ണ് തി​ര​ഞ്ഞെ​ടു​ക്കാ​റ്. വി​ദ​ഗ്ധ പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ കൂ​ടു​ത​ലു​ണ്ടെ​ന്ന​താ​ണ് കാ​ര​ണം.

Tags:    
News Summary - Civil Service Examination; Hostel for Dalit students in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.