മംഗളൂരു: ഉഡുപ്പി ജില്ലയിലെ ഗംഗോളി ഗ്രാമപഞ്ചായത്ത് കോണ്‍ഗ്രസും എസ്.ഡി.പി.ഐയും ചേർന്ന് ഭരിക്കും. കോണ്‍ഗ്രസിന്റെ ജയന്തി ഖാര്വിയെ പ്രസിഡന്റായും എസ്.ഡി.പി.ഐയുടെ തബ്രീസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. മൂന്ന് പതിറ്റാണ്ടായി ബി.ജെ.പി പിന്തുണയുള്ള ജനപ്രതിനിധികൾ ഭരിച്ച പഞ്ചായത്താണ് ഗംഗോളി. കോൺഗ്രസും എസ്.ഡി.പി.ഐയും പരസ്പര ധാരണയോടെ രംഗത്തിറക്കിയ സ്ഥാനാർഥികൾ മിന്നും വിജയം നേടിയാണ് ഭരണം പിടിച്ചെടുത്തത്. എട്ട് വാർഡുകളിലെ 33 സീറ്റുകളിൽ കോൺഗ്രസ് -12, എസ്.ഡി.പി.ഐ -ഏഴ് എന്നിങ്ങനെ വിജയിച്ചപ്പോൾ രണ്ട് സ്വതന്ത്രർ ഉൾപ്പെടെ ബി.ജെ.പി 14 സീറ്റുകൾ നേടി. ധാരണയിലെത്തിയ സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചിടത്ത് എസ്.ഡി.പി.ഐയും തിരിച്ചും സ്ഥാനാർഥികളെ നിർത്താതെയാണ് തെരഞ്ഞെടുപ്പ് നേരിട്ടതെന്ന് എസ്.ഡി.പി.ഐ ഉഡുപ്പി ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്റഫ് ബാവ ‘മാധ്യമ’ത്തോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ മാസം 12ന് നടന്നെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളുടെ സംവരണം സംബന്ധിച്ച വിജ്ഞാപനം വൈകിയാണ് പ്രഖ്യാപിച്ചത്. കർണാടകയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരം പാർട്ടി ചിഹ്നങ്ങളിൽ അല്ലെങ്കിലും പാർട്ടികളുടെ പിന്തുണയോടെ ജനവിധി തേടുന്നതാണ് രീതി.
ഒന്നാം വാർഡിൽ വിജയിച്ച അംഗങ്ങൾ: ഗുരുരാജ, രേഖ ഖാർവി, സരോജ്കൃഷ്ണ പൂജാരി, നാഗരാജ ഖാർവി, നാഗരത്ന ഷെരുഗർ (എല്ലാവരും ബി.ജെ.പി).
രണ്ടാം വാർഡ്: തബ്രീസ്, ഷെറീന, അബൂബക്കർ നക്കുദ, റജബ് (എല്ലാവരും എസ്.ഡി.പി.ഐ).
മൂന്നാം വാർഡ്: ദീപ, ഗോപാൽ ഖാർവി, മമത ഗനിഗ (മൂവരും ബി.ജെ.പി).
നാലാം വാർഡ്: മഹേഷ്, അമ്മു മൊഗർട്ടി, ശോഭ കൃഷ്ണ ബില്ലവ (മൂവരും കോൺഗ്രസ്), ദേവേന്ദ്ര ഖർവി(ബി.ജെ.പി).
അഞ്ചാം വാർഡ്: ലക്ഷ്മി പൂജാരി, ജന്നി ഖാർവി, ഗണേഷ് പൂജാരി, ജയേന്ദ്ര ഖാർവി (എല്ലാവരും ബി.ജെ.പി). ആറാം വാർഡ്: മഞ്ജുള ദേവാഡിഗ, മാക്സിം (ഇരുവരും കോൺഗ്രസ്), ആൽബർട്ട് ഫെർണാണ്ടസ്, മോമിൻ സമീർ അഹമ്മദ്, ജമീല (മൂവരും എസ്.ഡി.പി.ഐ).ഏഴാം വാർഡ്: സുരേഖ കനോജി, ശ്രീനാഥ് ഖാർവി, റിയാസ് അഹമ്മദ് (മൂവരും കോൺഗ്രസ്).
എട്ടാം വാർഡ്: അക്കമ്മ യു. കുമാർ, അശ്വിനി ഖാർവി, ചന്ദ്ര ഖാർവി, രാജേന്ദ്ര (നാലുപേരും കോൺഗ്രസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.