ദീ​പ്തി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ൻ കു​ടും​ബ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

ദീ​പ്തി വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും

ബം​ഗ​ളൂ​രു: ദീ​പ്തി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്റെ 29ാമ​ത് വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ദാ​സ​റ​ഹ​ള്ളി​യി​ലെ ചൊ​ക്ക​സാ​ന്ദ്ര മ​ഹി​മ​പ്പ സ്‌​കൂ​ളി​ല്‍ വെ​ച്ച് ന​ട​ന്നു.പ്ര​സി​ഡ​ന്റ് വി​ഷ്ണു​മം​ഗ​ലം കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ്‌​കോ സ്ഥാ​പ​ന എം.​ഡി. സാ​ജു ടി. ​ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​കു​മാ​ര്‍ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും, ട്ര​ഷ​റ​ര്‍ ജി. ​സ​നി​ല്‍ കു​മാ​ര്‍ വ​ര​വു​ചെ​ല​വു ക​ണ​ക്കു​ക​ളും, വെ​ല്‍ഫെ​യ​ര്‍ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ടി. ​ജോ​ണ്‍ ക്ഷേ​മ​പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ടും അ​വ​ത​രി​പ്പി​ച്ചു. എ​സ്.​എ​സ്.​എ​ല്‍.​സി, പി.​യു.​സി പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ര്‍ഥി​ക​ളെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. പു​തി​യ പ്ര​വ​ര്‍ത്ത​ന വ​ര്‍ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.

Tags:    
News Summary - Deepti Annual General Meeting and Family Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.