Representational Image

ആ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി വ​ജ്ര​മോ​തി​രം ക​വ​ർ​ന്നു

ബം​ഗ​ളൂ​രു: ക​ബ്ബ​ൻ പാ​ർ​ക്ക് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബം​ഗ​ളൂ​രു എം.​ജി റോ​ഡി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് 75 ല​ക്ഷം രൂ​പ വി​ല​യു​ള്ള വ​ജ്ര​മോ​തി​രം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. വ​യോ​ധി​ക​ൻ എ​ന്നു തോ​ന്നി​ക്കു​ന്ന ഒ​രാ​ൾ വി​ല​കൂ​ടി​യ വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ്വ​ല്ല​റി​യി​ൽ വ​ന്ന​തെ​ന്ന് മാ​നേ​ജ​ർ വി.​എം. ഷി​ബി​ൻ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

ജീ​വ​ന​ക്കാ​ര​ൻ ജി​മ്മി റോ​യ് ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തി​നി​ടെ സൂ​ത്ര​ത്തി​ൽ മു​ക്കു​പ​ണ്ട മോ​തി​രം ട്രേ​യി​ൽ​വെ​ച്ച് വ​ജ്ര​മോ​തി​ര​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ആ​ഭ​ര​ണ​ങ്ങ​ളു​ടെ സ്റ്റോ​ക്ക് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ മോ​തി​രം ക​ണ്ടെ​ത്തി​യ​ത്. സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് മോ​ഷ്ടി​ക്കു​ന്നി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - diamond ring stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.