ബംഗളൂരു: വെസ്റ്റ് ബംഗളൂരുവിലെ പ്രമുഖ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോക്ടറെ നൈജീരിയയിൽ നിന്ന് ഹൈഡ്രോ കഞ്ചാവ് ഓർഡർ ചെയ്ത് വരുത്തിയ കുറ്റത്തിന് സെൻട്രൽ ക്രൈം ബ്രാഞ്ച് ലഹരി വിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്തു. തമിഴ്നാട് സ്വദേശിയും ഉത്തര ബംഗളൂരുവിൽ യശ്വന്ത്പൂരിൽ താമസക്കാരനുമായ ഡോ. ഗോപാലകൃഷ്ണനാണ് അറസ്റ്റിലായത്. സ്വന്തം ഉപയോഗത്തിനാണ് കഞ്ചാവ് സംഘടിപ്പിച്ചതെന്നും ഈ ലഹരിയില്ലാതെ മുന്നോട്ടുപോകാനാവാത്ത അവസ്ഥയാണെന്നും ഡോക്ടർ പൊലീസിന് മൊഴി നൽകി. എന്നാൽ, ഇദ്ദേഹത്തിന്റെ ബന്ധങ്ങൾ അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഹൈഡ്രോ കഞ്ചാവ് ഉപഭോഗ, വിപണന ശൃംഖലയിൽ ബംഗളൂരുവിൽ ഉന്നതരും കണ്ണികളാണ്. രാജ്യാന്തര ഹാകർ ശ്രീകൃഷ്ണ എന്ന ശ്രികിയാണ് ഈ ലഹരി കടത്തുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ ആദ്യം അറസ്റ്റിലായത്. 2020 നവംബറിൽ നടന്ന കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇപ്പോഴും തുടരുകയാണ്.
ഹൈഡ്രോ കഞ്ചാവ് ലഹരിക്കടിമയാവുകയും ലഭ്യമാവാതെ കുഴങ്ങുകയും ചെയ്ത ഇറാൻ പൗരൻ തന്റെ ഫ്ലാറ്റിൽ കൃഷി ചെയ്താണ് അതിജീവനം തേടിയതെന്ന് സി.സി.ബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇറാന് സ്വദേശിയായ ജാവേദ് റൊസ്താംപൗര്‍ ഘോത്ബ് അല്‍ദിന്‍ (34) ആണ് ബിഡദിയിലെ ഈഗിള്‍ടൗണ്‍ ഗോള്‍ഫ് വില്ലേജിലെ തന്റെ ഫ്ലാറ്റില്‍ ആധുനിക സംവിധാനങ്ങളോടെ കഞ്ചാവ് വളര്‍ത്തിയിരുന്നത്. പഠനകാലം മുതല്‍ ലഹരിക്ക് അടിമയായ ഇയാള്‍, പിന്നീട് സ്വയം കഞ്ചാവ് കൃഷി ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു. അല്‍ദിന്‍ ഉള്‍പ്പെടെ നാലുപേരെ ലഹരിമരുന്നുമായി ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കേസ് അന്വേഷണവും തുടരുകയാണ്. ഇറാന് സ്വദേശിയായ മുഹമ്മദി ബാരോഘ് (35), ബംഗളൂരു ഹെഗ്ഡെനഗര്‍ സ്വദേശി മുഹമ്മദ് മുഹസിന് ഉസ് സമന്(31), ബംഗളൂരു ഫ്രേസര്‍ടൗണ്‍ സ്വദേശി മുഹസിന് ഖാന്(30) എന്നിവരായിരുന്നു മറ്റു പ്രതികൾ. മാനസികാരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആദ്യമായി ലഹരി ഉപയോഗിച്ചതെന്നാണ് അല്‍ദിന്‍ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴി. കഞ്ചാവ് ഉപയോഗത്തില്‍ ആനന്ദം കണ്ടെത്തിയതോടെ പിന്നീട് സ്വയം കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഓണ്‍ലൈനില്‍നിന്ന് പുസ്തകങ്ങള്‍ ഉൾപ്പെടെ വാങ്ങി. ഇന്റര്‍നെറ്റിലും തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് കഞ്ചാവ് ചെടി വളര്‍ത്തുന്നത് സംബന്ധിച്ച എല്ലാകാര്യങ്ങളും മനസ്സിലാക്കിയത്.
എവിടെനിന്ന് കഞ്ചാവ് വിത്ത് ലഭിക്കും, എങ്ങനെയുള്ള പരിസ്ഥിതിയിലാണ് വളര്‍ത്തേണ്ടത്, എങ്ങനെ പരിപാലിക്കണം, എങ്ങനെയാണ് കഞ്ചാവ് ഉണക്കേണ്ടത്, കീടങ്ങളുടെ ശല്യം ഒഴിവാക്കാന്‍ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്റര്‍നെറ്റിലൂടെയും പുസ്തകങ്ങളിലൂടെയും പഠിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് പരീക്ഷണമെന്ന രീതിയില്‍ കമ്മനഹള്ളിയിലെ വാടകവീട്ടില്‍ ആദ്യം കഞ്ചാവ് കൃഷി ആരംഭിച്ചു. വീട്ടിലെ ഫിഷ് ടാങ്കിലാണ് ഹൈഡ്രോ കഞ്ചാവ് കൃഷി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.