ബു​ധ​നാ​ഴ്ച ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​ന​ൽ​കു​ന്ന റോ​ഡ് കം ​മെ​ട്രോ ഫ്ലൈ ​ഓ​വ​ർ

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ ഡ​ബ്ൾ ഡ​ക്ക​ർ പാ​ലം ബം​ഗ​ളൂ​രു​വി​ൽ ഇ​ന്ന് തു​റ​ക്കും

ബം​ഗ​ളൂ​രു: ദ​ക്ഷി​​ണേ​ന്ത്യ​യി​ലെ ആ​ദ്യ റോ​ഡ് കം ​മെ​ട്രോ ഫ്ലൈ ​ഓ​വ​ർ ബു​ധ​നാ​ഴ്ച ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​മ്മ മെ​ട്രോ യെ​ല്ലോ ലൈ​നി​ൽ റാ​ഗി​ഗു​ഡ്ഡെ മെ​ട്രോ സ്റ്റേ​ഷ​ൻ മു​ത​ൽ സി​ൽ​ക്ക് ബോ​ർ​ഡ് ജ​ങ്ഷ​ൻ വ​രെ 3.36 കി​ലോ​മീ​റ്റ​റി​ൽ ഇ​ര​ട്ട​ത്ത​ട്ടു​ള്ള പാ​ല​മാ​ണ് തു​റ​ക്കു​ന്ന​ത്.

പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലു​ള്ള യെ​ല്ലോ ലൈ​നി​ൽ ഡി​സം​ബ​ർ അ​വ​സാ​ന​ത്തി​ൽ മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നാ​ണ് ബി.​എം.​ആ​ർ.​സി.​എ​ല്ലി​ന്റെ പ്ര​ഖ്യാ​പ​നം. മു​ക​ളി​ൽ മെ​ട്രോ പാ​ല​വും അ​തി​നു താ​ഴെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ട് ലൈ​ൻ വീ​ത​മു​ള്ള റോ​ഡു​മാ​ണ് ഇ​ര​ട്ട​പ്പാ​ല​ത്തി​ലു​ള്ള​ത്. പാ​ലം ക​ട​ന്നു​പോ​കു​ന്ന മേ​ഖ​ല​യി​ൽ ജ​യ​ദേ​വ ഹോ​സ്പി​റ്റ​ൽ, ബി.​ടി.​എം ലേ​ഔ​ട്ട്, സി​ൽ​ക്ക് ബോ​ർ​ഡ് ജ​ങ്ഷ​ൻ എ​ന്നീ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളു​ണ്ട്. ഔ​ട്ട​ർ റി​ങ് റോ​ഡും ഹൊ​സു​ർ റോ​ഡും ചേ​രു​ന്ന സി​ൽ​ക്ക് ബോ​ർ​ഡ് ജ​ങ്ഷ​നി​ൽ ഏ​തു സ​മ​യ​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ൽ​കു​ന്ന​തോ​ടെ തി​ര​ക്ക് കു​റ​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ബം​ഗ​ളൂ​രു ന​ഗ​ര​വി​ക​സ​ന ചു​മ​ത​ല​യു​ള്ള ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, ഗ​താ​ഗ​ത മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി എ​ന്നി​വ​ർ പാ​ല​ത്തി​ലൂ​ടെ ട്ര​യ​ൽ വാ​ക്ക് ന​ട​ത്തും. അ​തി​നു​ശേ​ഷ​മാ​കും പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​ന​ൽ​കു​ക​യെ​ന്ന് ബി.​എം.​ആ​ർ.​സി.​എ​ൽ എം.​ഡി എം. ​മ​ഹേ​ശ്വ​ര റാ​വു പ​റ​ഞ്ഞു.

Tags:    
News Summary - Double decker bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.