ബംഗളൂരു: യുവജനകാര്യ മന്ത്രാലയത്തിന്റെയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ദേശീയ സെക്രട്ടറി ജനറലായി കേരള കളരിപ്പയറ്റ് സംസ്ഥാന സെക്രട്ടറി ഡോ. അമ്പു ആർ. നായരെ ഫെഡറേഷൻ ദേശീയ ജനറൽ ബോഡി യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
മുൻകാല കളരിപ്പയറ്റ് ചാമ്പ്യനായ അമ്പു നായർ ഇംഗ്ലീഷിൽ പിഎച്ച്.ഡി നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രഫസറാണ്. ഈയിടെ അന്തരിച്ച മുൻ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമന്റെ ശിഷ്യനും ബോധിധർമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർഷൽ ആർട്സിന്റെ അംഗവുമാണ്.
കളരിപ്പയറ്റ് കൗൺസിൽ ഓഫ് കർണാടകയുടെ സംസ്ഥാന സെക്രട്ടറിയും സ്പോർട്സ് അതോറിറ്റി ഓഫ് കർണാടകയുടെ മെംബറുമായ ഡോക്ടർ രാജീവൻ സി. ജയരാജ് കളരിപ്പയറ്റ് കൗൺസിൽ ഓഫ് കർണാടകയുടെ ഗുരുക്കന്മാരുടെയും കളരി അഭ്യാസികളുടെയും പേരിൽ അമ്പു ആർ. നായർക്ക് ആശംസ നേർന്ന് പിന്തുണയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.