ബംഗളൂരു: ഡി.ആർ.ഡി.എ ഓണാഘോഷം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.ആർ.ഡി.ഒ ഓണാഘോഷ കമ്മിറ്റി ചെയർമാൻ ശ്രീലാൽ ശ്രീധർ, ഡോ. ടെസ്സി തോമസ്, സി. ഇന്ദു, കെ. ശശിധരൻ, ദീപ, കെ. ശ്രീനിധി എന്നിവർ പങ്കെടുത്തു.
ബംഗളൂരു: ധ്വനി വനിത വേദിയുടെ 13ാമത് വാർഷികവും ഓണാഘോഷവും സെപ്റ്റംബർ 25ന് രാവിലെ 10 മണി മുതൽ ജാലഹള്ളി കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടക്കും. കെ.എൻ.എസ്.എസ് വനിത കോഓഡിനേറ്റർ രാജലക്ഷ്മി രാധാകൃഷ്ണൻ, എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ രമ പ്രസന്ന പിഷാരടി എന്നിവർ അതിഥികളാകും. ഓണാഘോഷ ഉദ്ഘാടനത്തിന് ശേഷം കലാകായിക വിനോദ പരിപാടികളുണ്ടാകും. പൂക്കളം, തിരുവാതിര, കവിതയുടെ നൃത്താവിഷ്കാരം, ഉപകരണ സംഗീതം, നാടോടി സംഘനൃത്തം, ഓണപ്പാട്ട്, കവിതാലാപനം, ഏകാഭിനയം എന്നീ ഇനങ്ങൾ അരങ്ങേറും.
ബംഗളൂരു: ജാലഹള്ളി സെന്റ് തോമസ് ഫൊറോന ചർച്ച്, സ്റ്റാർസ് പിതൃവേദിയുടെ പത്തൊമ്പതാം വാർഷികത്തോടനുബന്ധിച്ച് കലാവിരുന്നും ഓണസദ്യയും നടത്തി. ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ എപ്പിസ്കോപ്പൽ വികാരി (ഫോർ റിലീജിയസ്), ഫാ. സേവ്യർ മണവാത്, വികാരി ഫാ. സണ്ണി മാത്യു, അസി. വികാരി ജോസഫ് തുമ്പാന്നേൽ, തെന്നിന്ത്യൻ സിനിമതാരം റീപ ജോൺ, സൈക്ലിങ് താരം സാവിയോൺ സാബു, പിതൃവേദി അസോസിയറ്റ് ഡിറക്ടർ ജോസഫ് ഐക്കര, പാരിഷ് ട്രസ്റ്റി പി.എ ഐസക്, സ്റ്റാർസ് പിതൃവേദി പ്രസിഡന്റ് തമ്പി ആലപ്പാട്ട് എന്നിവർ പങ്കെടുത്തു. പിന്നണി ഗായകൻ ബിജു നാരായണന്റെ ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.