വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ങ്ങി​മ​ര​ണം: ഹെ​ഡ്മി​സ്ട്ര​സി​ന് സ​സ്​​പെ​ൻ​ഷ​ൻ

ബം​ഗ​ളൂ​രു: മു​രു​ഡേ​ശ്വ​ർ ബീ​ച്ചി​ൽ നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ൾ മു​ങ്ങി​മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സി​ന് സ​സ്​​പെ​ൻ​ഷ​ൻ.

കോ​ലാ​ർ ജി​ല്ല​യി​ലെ മു​ള​ബാ​ഗി​ലു മൊ​റാ​ർ​ജി ദേ​ശാ​യി റെ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ശ​ശി​ക​ല​യെ​യാ​ണ് സ​ർ​വി​സി​ൽ​നി​ന്ന് സ​സ്​​പെ​ൻ​ഡ് ചെ​യ്ത​ത്. യാ​ത്ര​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​രെ പു​റ​ത്താ​ക്കി​യ​താ​യും കോ​ലാ​ർ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​​ക്രം പാ​ഷ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് ഉ​ത്ത​ര ക​ന്ന​ട മു​രു​ഡേ​ശ്വ​ർ ബീ​ച്ചി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. മൊ​റാ​ർ​ജി ദേ​ശാ​യി റെ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ -പ​ഠ​ന യാ​ത്ര​ക്കാ​യാ​ണ് 46 വി​ദ്യാ​ർ​ഥി​ക​ളും ആ​റ് അ​ധ്യാ​പ​ക​രു​മ​ട​ങ്ങു​ന്ന സം​ഘം എ​ത്തി​യ​ത്. ലൈ​ഫ് ഗാ​ർ​ഡു​ക​ളു​ടെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ധ്യാ​പ​ക​ർ ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. പ്ര​ക്ഷു​ബ്ധ​മാ​യ ക​ട​ലി​ൽ പെ​ൺ​കു​ട്ടി​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. മു​ള​ബാ​ഗി​ലു താ​ലൂ​ക്കി​ലെ പൂ​ജാ​റ​ഹ​ള്ളി ഗോ​പാ​ല​പ്പ​യു​ടെ മ​ക​ൾ ശ്രാ​വ​ന്തി, എ​ൻ. ഗ​ദ്ദൂ​രി​ലെ ജ​യ​രാ​മ​പ്പ​യു​ടെ മ​ക​ൾ ദീ​ക്ഷ, ഹ​ബ്ബാ​നി ഗ്രാ​മ​ത്തി​ലെ ച​ന്നാ​രെ​ദ്ദ​പ്പ​യു​ടെ മ​ക​ൾ ലാ​വ​ണ്യ, ദൊ​ഡ്ഡ​ഗ​ട്ട​ഹ​ള്ളി സ്വ​ദേ​ശി മു​നി​രാ​ജി​ന്റെ മ​ക​ൾ വ​ന്ദ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്ത​യാ​ക്കി വ്യാ​ഴാ​ഴ്ച കോ​ലാ​ർ ജി​ല്ല ആ​സ്ഥാ​ന​ത്തെ​ത്തി​ച്ചു. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​ക്രം പാ​ഷ, എ​സ്.​പി ബി. ​നി​ഖി​ൽ, അ​സി. ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ മം​ഗ​ള, അ​സി. ക​മീ​ഷ​ണ​ർ മൈ​ത്രി തു​ട​ങ്ങി​യ​വ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

പി​ന്നീ​ട് ആം​ബു​ല​ൻ​സു​ക​ളി​ലാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഗ്രാ​മ​ത്തി​ലേ​ക്കെ​ത്തി​ച്ചു. മ​രി​ച്ച കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ്ര​ഖ്യാ​പി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ പ്ര​ഖ്യാ​പി​ച്ചു.

Tags:    
News Summary - Drowning of students: Headmistress suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.