ബംഗളൂരു: ഏറെ കൊട്ടിഘോഷിച്ച് നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ച ഇ-ടോയ്ലറ്റുകൾ മിക്കതും പ്രവർത്തനരഹിതം. 2014ൽ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഒന്നിന് 5.56 ലക്ഷം രൂപ ചെലവിൽ 169 ഇ-ടോയ്ലറ്റുകളായിരുന്നു സ്ഥാപിച്ചത്. എന്നാൽ, നിലവിൽ ചിലത് മാത്രമാണ് പ്രവർത്തിക്കുന്നത്.
സ്വയം ഫ്ലഷ് ചെയ്യുന്ന സംവിധാന നൂതനമായ സൗകര്യങ്ങളുള്ള 169 ഇ-ടോയ്ലറ്റുകളും 2014നും 2017നും ഇടിയിലാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, നിലവിൽ ടോയ്ലറ്റുകൾക്കുള്ളിലെ ഫ്ലഷ് സംവിധാനമടക്കം പ്രവർത്തനരഹിതമാണ്.
ഇതോടെ ആളുകൾ ഇവ ഉപയോഗിക്കാൻ മടിക്കുകയാണ്. ഭൂരിഭാഗത്തിലും വൈദ്യുതിയോ വെള്ളമോ ഇല്ല. ചിലതാകട്ടെ സ്റ്റോർറൂമുകളായാണ് ഉപയോഗിക്കുന്നത്. ഹംപി മെയിൻ റോഡിലെ രണ്ട് ടോയ്ലറ്റുകളും ഇതിനകം അടച്ചുപൂട്ടി. ഇവ നിരവധി ആളുകൾ ഉപയോഗിച്ചിരുന്നതാണ്. എന്നാൽ, പലപ്പോഴും ആളുകൾ ഉള്ളിൽ കുടുങ്ങിപ്പോകുന്ന അവസ്ഥയാണ്.
തനിയെ വാതിൽ തുറക്കുമെങ്കിലും ആളുകൾ പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ വാതിലുകൾ തുറക്കാത്ത അവസ്ഥയായി. ജനങ്ങൾ അധികൃതർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും പരിഹരിക്കപ്പെട്ടില്ല. ഇതോടെ ഇവ അടച്ചുപൂട്ടുകയായിരുന്നു.
മറ്റുള്ള ചില ഇടങ്ങളിൽ നേരത്തേയുള്ള സാധാരണ ശൗചാലയങ്ങൾക്ക് സമീപത്തുതന്നെയായിരുന്നു ഇ-ടോയ്ലറ്റുകളും സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.