ബംഗളൂരു: യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ സ്മരണയിൽ ഞായറാഴ്ച ഈസ്റ്റർ ആഘോഷം. ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയിൽ പെസഹാ ദിനത്തിൽ ശുശ്രൂഷകൾ നടന്നു. ദുഃഖവെള്ളിയിൽ പീഡാനുഭവ യാത്രയുടെ ഓർമ പുതുക്കി കുരിശിന്റെ വഴിയും ശനിയാഴ്ച വൈകീട്ട് ഉയിർപ്പിന്റെ തിരുകർമങ്ങളും നടന്നു. കുരിശിന്റെ വഴി ചടങ്ങിൽ വിശ്വാസികൾ അണിനിരന്നു. കസവനഹള്ളി സെന്റ് നോർബർട്ട് ചർച്ചിന് കീഴിൽ നടന്ന കുരിശിന്റെ യാത്രയിൽ മണ്ഡ്യ ബിഷപ് മാർ ബിഷപ് എടയന്ത്രത്ത് പങ്കെടുത്തു. മൈസൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് വികാരി ഫാ. മാത്യൂസ് കുപ്പമഠത്തിൽ നേതൃത്വം നൽകി. കെ.ആർ പുരം മാർ യുഹാനോൻ മാംദാന ഓർത്തഡോക്സ് ഇടവകയിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾക്കു ഫാ. ലിജോ ജോസഫ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.