ക​ർ​ണാ​ട​ക മുഖ്യമന്ത്രിക്ക് എദ്ദേളു കർണാടകയുടെ സ്വീകരണം ഇന്ന്

ബം​ഗ​ളൂ​രു: ബി.​ജെ.​പി​യു​ടെ ഫാ​ഷി​സ്റ്റ് ഭ​ര​ണ​ത്തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണം ന​യി​ച്ച സി​വി​ൽ സൊ​സൈ​റ്റി ഗ്രൂ​പ്പാ​യ എ​ദ്ദേ​ളു ക​ർ​ണാ​ട​ക (ഉ​ണ​രൂ ക​ർ​ണാ​ട​ക)​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും സ്വീ​ക​ര​ണം ന​ൽ​കും.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ബം​ഗ​ളൂ​രു സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജ​നാ​ഭി​ലാ​ഷ​ങ്ങ​ളു​ടെ പ​ട്ടി​ക​യും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് കൈ​മാ​റും. മാ​ണ്ഡ്യ മേ​ലു​കോ​ട്ടെ​യി​ൽ​നി​ന്ന് ക​ർ​ണാ​ട​ക സ​ർ​വോ​ദ​യ പാ​ർ​ട്ടി എം.​എ​ൽ.​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദ​ർ​ശ​ൻ പു​ട്ട​ണ്ണ​യ്യ​യെ​യും സ്വീ​ക​ര​ണ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

എ​ദ്ദേ​ളു ക​ർ​ണാ​ട​ക​ക്കാ​യി സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച സ​ന്ന​ദ്ധ വ​ള​ന്റി​യ​ർ​മാ​രു​ടെ ഒ​ത്തു​കൂ​ട​ൽ വേ​ദി​കൂ​ടി​യാ​യി​രി​ക്കും ക​ൺ​വെ​ൻ​ഷ​നെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Edellu Karnataka will welcome the Chief Minister of Karnataka today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.