ബംഗളൂരു: മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന ബംഗളൂരു നഗരപാതകൾ മറികടക്കാൻ വിമാനത്താവളത്തില്‍നിന്ന് ഇലക്ട്രിക് ഫ്ലയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി.
കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബംഗളൂരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്നാണ് ഇല. ടാക്സി സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. കഴിഞ്ഞമാസം സാധ്യതപഠന ധാരണാപത്രം കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചിരുന്നു. വേഗം, വൃത്തി, കാര്യക്ഷമത എന്നിവ ഉറപ്പുവരുത്തി ഗതാഗതം വാഗ്ദാനം ചെയ്യുന്ന ഏഴ് സീറ്റുകളുള്ള ആകാശ ടാക്സികള്‍ അവതരിപ്പിച്ച് നഗരയാത്രയില്‍ പുതിയ മാറ്റം കൊണ്ടുവരാനാണ് കമ്പനിയുടെ തീരുമാനം.പദ്ധതി യാഥാര്‍ഥ്യമാകാന്‍ രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെ സമയമെടുക്കും.
യാഥാര്‍ഥ്യമായാല്‍ ബംഗളൂരു വിമാനത്താവളത്തിൽനിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് 52 കിലോമീറ്റർ ദൂരം വെറും 19 മിനിറ്റിനുള്ളില്‍ മറികടക്കാൻ കഴിയും. തിരക്കുള്ള സമയത്തെ നിലവിലെ യാത്രാ സമയം ഏകദേശം മൂന്ന് മണിക്കൂറാണ്. 1700 രൂപയാവും നിരക്ക്. അഡ്രിയാന്‍ ഷ്മിത്ത്, രാകേഷ് ഗോങ്കര്‍, ശിവം ചൗഹാന് എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയാണിത്. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നാല് നഗരങ്ങളായ ബംഗളൂരു, മുംബൈ, ഡല്‍ഹി, പുണെ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സരള ഏവിയേഷന്‍ പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.