ബംഗളൂരു: നഗരത്തിലെ ജനസാന്ദ്രതയേറിയ മാർക്കറ്റ് ഹബ്ബുകളിലെയും വാണിജ്യ തെരുവുകളിലെയും ഇടുങ്ങിയ തെരുവുകൾ തൂത്തുവാരി പൊടിശല്യം കുറക്കുന്നതിന് ഓട്ടോറിക്ഷയേക്കാൾ ചെറുതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ 86 ചെറിയ മെക്കാനിക്കൽ സ്വീപ്പറുകൾ വാങ്ങാൻ പൗരസമിതി തീരുമാനിച്ചു.
ബൃഹദ് ബംഗളൂരു മഹാനഗര പാലികെക്ക് (ബി.ബി.എം.പി) നിലവിൽ 25 മെക്കാനിക്കൽ സ്വീപ്പറുകളുണ്ടെങ്കിലും അവക്ക് ഒരു ലോറിയുടെ വലുപ്പമാണ്. ഇതിന് ഓൾഡ് പേട്ട് ഏരിയയിലെ ബൈലെയ്നുകൾ, ശിവാജിനഗർ, നഗരത്തിലെ മറ്റ് നിരവധി മാർക്കറ്റ് ഹബ്ബുകൾ തുടങ്ങിയ ഇടുങ്ങിയ തെരുവുകളിൽ പ്രവേശിക്കാൻ കഴിയില്ല. പൊടി കുറക്കാൻ മെക്കാനിക്കൽ സ്വീപ്പിങ് ദീർഘകാലമായുള്ള ആവശ്യമാണ്. രണ്ട് ക്യൂബിക് മീറ്ററിൽ താഴെ ശേഷിയുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവി മെക്കാനിക്കൽ സ്വീപ്പിങ് മെഷീനുകൾ വാങ്ങുന്നതിന് 15ാം ധനകാര്യ കമീഷൻ ഗ്രാന്റിന് കീഴിൽ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചതായി ബി.ബി.എം.പി നൽകിയ ടെൻഡറുകളിൽ പറയുന്നു.
86 ചെറുകിട ഇവി മെക്കാനിക്കൽ സ്വീപ്പറുകളുടെ മൂല്യം 5.8 കോടി രൂപയാണ്. വരുന്ന വേനൽക്കാലത്തോടെ നഗരത്തിലെ വാണിജ്യ കേന്ദ്രങ്ങളിൽ ഈ വാഹനങ്ങൾ വിന്യസിക്കുമെന്ന് ബംഗളൂരു ഖരമാലിന്യ മാനേജ്മെന്റ് ലിമിറ്റഡ് (ബി.എസ്.ഡബ്ല്യു.എം.എൽ) അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.