ബംഗളൂരു: ലക്ഷങ്ങൾക്ക് പൈതൃക-നൂതന കൃഷിയറിവുകളും അനുഭൂതിയും പകർന്ന് ഗാന്ധി കൃഷി വിജ്ഞാന കേന്ദ്ര സംഘടിപ്പിച്ച ചതുർദിന കാർഷികമേള സമാപിച്ചു. 34.13 ലക്ഷം പേർ സന്ദർശിച്ച മേളയിലെ വിവിധ സ്റ്റാളുകളിൽ നടന്ന വിൽപനയിലൂടെ 6.17 കോടി രൂപയുടെ വരുമാനം ലഭിച്ചു.
കാലാവസ്ഥാനുയോജ്യ ഡിജിറ്റൽ കൃഷി, മട്ടുപ്പാവിലെ കൃഷി, പരമ്പരാഗത കാർഷിക രീതികൾ തുടങ്ങി പ്ലാസ്റ്റിക് ചട്ടക്കൂടിലെ തേനീച്ച വളർത്തൽവരെ ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ കണ്ടറിഞ്ഞു. തെങ്ങ് കൃഷി മേഖലയിൽ നൂതന ആശയമായി ഡ്രോൺ സ്പ്രേ മേളയിൽ തലക്കുമേലെ വട്ടമിട്ടു. കുറച്ചു വളപ്രയോഗത്തിലൂടെ മികച്ച വിളവിന്റെ പൂവും കായ്കളും അറിവിനൊപ്പം അനുഭൂതിയും പകർന്നു.
സി.എൻ. കൃഷ്ണമൂർത്തി തന്റെ ശ്രീകൃഷ്ണ ഗോശാലയിൽനിന്ന് എത്തിച്ച ജാഫറാബാദി എരുമകൾ മേളയിൽ കൗതുകമായി. ദിനേന 20 ലിറ്റർവരെ പാൽ ചുരത്തുന്നതും ടൺ ഭാരവും കടുവകളെ മലർത്തിയടിക്കാൻ കരുത്തുമുള്ള ഇനമാണിത്. മികച്ച യുവ, വനിത, ശാസ്ത്രീയ കർഷകർക്കുള്ള അവാർഡുകൾ മേളയുടെ സമാപനദിനത്തിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.