ബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിലെ പുതിയ ബാച്ച് ഡിസംബർ ഒന്നിന് തുടങ്ങുമെന്ന് ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
നിലവിലെ ബാച്ചുകൾ ഈ മാസം മുപ്പതോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്. അതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ചുരുങ്ങിയ സീറ്റുകളിലേക്കുകൂടി അപേക്ഷകൾ സ്വീകരിക്കും. ഈ മാസം 28ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
മൈസൂരു റോഡിലെ കർണാടക മലബാർ സെന്റർ സമുച്ചയത്തിൽ രാവിലെ 11 മുതൽ ഉച്ചക്ക് രണ്ടുവരെയാണ് ക്ലാസുകൾ നടക്കുക. അഞ്ച് മാസമാണ് കോഴ്സിന്റെ ദ്യൈർഘ്യം. വർഷത്തിൽ രണ്ട് ബാച്ചുകൾ നടക്കും. തിങ്കൾ മുതൽ വെള്ളിവരെയാണ് ക്ലാസുകൾ. പഠനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾക്ക് പുറമെ സൗജന്യമായി മെഷീനുകളും നൽകും. കൂടുതൽ വിവരങ്ങൾക്ക്: 907120 120/ 9071140 140 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.