ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം സ​ർ​ക്കാ​ർ ബ​സി​ൽ യാ​ത്ര ചെ​യ്ത മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു

ആ​വേ​ശ​മാ​യി സ്​​ത്രീ​ശ​ക്തി യാ​ത്ര പ​ദ്ധ​തി സാ​മൂ​ഹി​ക​നീ​തി​ക്കാ​യി -സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന ശ​ക്തി പ​ദ്ധ​തി സാ​മൂ​ഹി​ക നീ​തി​ക്കാ​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. വി​ധാ​ൻ​സൗ​ധ​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ ​പ്രാ​തി​നി​ധ്യം ബം​ഗ്ലാ​ദേ​ശ്, ഇ​ന്തോ​നേ​ഷ്യ, യു.​എ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഏ​റെ കു​റ​വാ​ണ്. സ്ത്രീ​ക​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ പ​ല​വി​ധ​ത്തി​ൽ ചൂ​ഷ​ണം ചെ​യ്യ​​പ്പെ​ട്ട​തി​നാ​ലാ​ണി​ത്. സൗ​ജ​ന്യ​യാ​ത്ര സൗ​ക​ര്യം തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ​ക​ളു​ടെ പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

ശക്തി പ​ദ്ധ​തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി​യ സ്ത്രീ​ക​ൾ

ക​ഴി​ഞ്ഞ ബി.​ജെ.​പി സ​ർ​ക്കാ​ർ പ​ണ​ക്കാ​ർ​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ധി​കാ​ര​മേ​റ്റ് 20 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 1.30ഓ​ടെ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​യു​ട​ൻ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​​ലെ​ല്ലാം സ്ത്രീ​ക​ൾ​ക്ക് ക​ണ്ട​ക്ട​ർ​മാ​ർ സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി. മെ​ട്രോ​യി​ല​ട​ക്കം സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്തി​രു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ഞാ​യ​റാ​ഴ്ച​യോ​ടെ ബ​സു​ക​ളി​ലേ​ക്ക് യാ​ത്ര മാ​റ്റി​യ​ത്. തൊ​ഴി​ലി​നും മ​റ്റു​മാ​യി ദി​നേ​ന ബ​സു​ക​ളി​ൽ യാ​ത്ര ന​ട​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ സ്ത്രീ​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​ണ് ശ​ക്തി പ​ദ്ധ​തി​യെ​ന്ന് ആ​ദ്യ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച യാ​ത്ര ന​ട​ത്തി​യ സ്ത്രീ​ക​ൾ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ.​എ​സ്.​ആ​ർ.​ടി.​സി), ബം​ഗ​ളൂ​രു മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ബി.​എം.​ടി.​സി) , നോ​ർ​ത്ത് വെ​സ്റ്റേ​ൺ ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്​​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (എ​ൻ.​ഡ​ബ്ല്യു.​കെ.​ആ​ർ.​ടി.​സി), ക​ല്യാ​ണ ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (കെ.​കെ.​ആ​ർ.​ടി.​സി) എ​ന്നീ നാ​ല് സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​റ്റി, ഓ​ർ​ഡി​ന​റി, എ​ക്സ്പ്ര​സ് ബ​സു​ക​ളി​ൽ ആ​നു​കൂ​ല്യം ല​ഭ്യ​മാ​ണ്. ആ​ഡം​ബ​ര ബ​സു​ക​ളാ​യ രാ​ജ​ഹം​സ, നോ​ൺ എ.​സി. സ്ലീ​പ്പ​ർ, വ​ജ്ര, വാ​യു വ​ജ്ര, ഐ​രാ​വ​ത്, ഐ​രാ​വ​ത് ക്ല​ബ് ക്ലാ​സ്, ഐ​രാ​വ​ത് ഗോ​ൾ​ഡ് ക്ലാ​സ്, അം​ബാ​രി, അം​ബാ​രി ഡ്രീം ​ക്ലാ​സ്, അം​ബാ​രി ഉ​ത്സ​വ് ഫ്ലൈ ​ബ​സ്, ഇ.​വി. പ​വ​ർ പ്ല​സ് എ​ന്നി​വ​യി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ ഓ​രോ ബ​സി​ലും 500ഓ​ളം സ്ത്രീ​ക​ളാ​ണ് പ​ദ്ധ​തി ആ​നു​കൂ​ല്യം ഉ​പ​യോ​ഗി​ച്ച​തെ​ന്നും ക​ണ്ട​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Enthusiastically Streeshakti Yatra project for social justice - Siddaramaiah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.