ജമാഅത്തെ ഇസ്ല്‌ലാമി കേരള ബംഗളൂരു മേഖലക്ക് കീഴിൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ സംഘടിപ്പിച്ച റമദാൻ സംഗമം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്യുന്നു

പ്രതിസന്ധികളെ വിശ്വാസക്കരുത്തിൽ നേരിടുക -സആദത്തുല്ല ഹുസൈനി

ബംഗളൂരു: രാജ്യത്തും ലോകത്തും മുസ്​ലിംകൾ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ വിശ്വാസക്കരുത്തിൽ മുന്നോട്ടുനീങ്ങണമെന്ന്​ ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യ അമീർ സയ്യിദ്​ സആദത്തുല്ല ഹുസൈനി. ജമാഅത്തെ ഇസ്​ലാമി കേരള ബംഗളൂരു മേഖലക്കു കീഴിൽ പാലസ്​ ഗ്രൗണ്ടിലെ നാലപ്പാട്​ പവിലിയനിൽ ‘മൈ ഇസ്​ലാം മൈ പ്രൈഡ്​ ആൻഡ്​ ജോയ്​’ പ്രമേയത്തിൽ സംഘടിപ്പിച്ച റമദാൻ സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുർആനുമായി ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഉണർത്തി.

ആത്മാഭിമാനത്തിന്‍റെ അടിസ്ഥാനം ഇസ്​ലാമായിരിക്കണമെന്ന്​ മുഖ്യപ്രഭാഷണം നിർവഹിച്ച ജമാഅത്തെ ഇസ്​ലാമി കേരള സെക്രട്ടറി ശിഹാബ്​ പൂക്കോട്ടൂർ പറഞ്ഞു. വിശ്വാസിയുടെ അഭിമാനത്തിന്‍റെ ചിഹ്​നമാണ്​ ഖുർആൻ. അല്ലാഹുവിന്‍റെ ഏകത്വത്തെ അംഗീകരിക്കുന്നതിലൂടെ ലോകത്തെ സകല പ്രത്യയശാസ്​ത്രങ്ങളെയും നിരാകരിക്കാനുള്ള ആത്മീയ കരുത്ത്​ വിശ്വാസി ആർജിക്കുന്നു. ഇസ്​ലാമാണ്​ തന്‍റെ ആത്മാഭിമാനത്തിന്‍റെ നിദാനമെന്ന്​ പ്രഖ്യാപിച്ചവരെ തോൽപിക്കാൻ ലോകത്ത്​ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രതീക്ഷയോടെ, ക്ഷമയോടെ നല്ലൊരു പ്രഭാതത്തിനായി കാത്തിരിക്കണമെന്നും​ അ​ദ്ദേഹം ആഹ്വാനം ചെയ്തു.

ജമാഅത്തെ ഇസ്ല‌ലാമി കേരള ബംഗളൂരു മേഖലക്ക് കീഴിൽ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവിലിയനിൽ സംഘടിപ്പിച്ച റമദാൻ സംഗമത്തിലെ റമദാൻ സുഖിൽനിന്ന്

ജമാഅത്തെ ഇസ്​ലാമി കേരള-ബംഗളൂരു മേഖല പ്രസിഡന്‍റ്​ അബ്​ദുൽ റഹീം കോട്ടയം അധ്യക്ഷത വഹിച്ചു. ബംഗളൂരു വികസന അതോറിറ്റി ചെയർമാൻ എൻ.എ. ഹാരിസ്​ എം.എൽ.എ, ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ്​ ചെയർമാൻ ഹസ്സൻ പൊന്നൻ, ജമാഅത്തെ ഇസ്​ലാമി കേരള സെക്രട്ടറി എൻ.എം. അബ്​ദുറഹ്​മാൻ, കർണാടക അമീർ ഡോ. ബെലഗാമി മുഹമ്മദ്​ സാദ്​, സെക്രട്ടറി ബിലാൽ, എ.ഐ.കെ.എം.സി.സി പ്രസിഡന്‍റ്​ എം.കെ. നൗഷാദ്​, ബംഗളൂരു പ്രസിഡന്‍റ്​ ടി. ഉസ്മാൻ, ബാംഗ്ലൂർ മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്‍റ്​ വി.പി. അബ്​ദുല്ല, എം.എം.എ വൈസ്​ പ്രസിഡന്‍റ്​ അഡ്വ. ഉസ്മാൻ, മുസ്തഫ ടൈംസ്​, ഷംലി, എസ്​.ഐ.ഒ കേരള ബംഗളൂരു മേഖല പ്രസിഡന്‍റ്​ ഫഹദ്​, ജി.​ഐ.ഒ പ്രസിഡന്‍റ്​ ഇ. ഫർഹത്ത്​ തുടങ്ങിയവർ സംബന്ധിച്ചുറമദാൻ സംഗമത്തിന്‍റെ 25ാം വാർഷികവേദിയിൽ 25 ഇന ഭാവിപദ്ധതികൾ പ്രഖ്യാപിച്ചു.

ഹിറ മോറൽ സ്കൂൾ സോഫ്​റ്റ്​വെയർ പ്രകാശനം സആദത്തുല്ല ഹുസൈനി നിർവഹിച്ചു. റമദാൻ സംഗമം കൺവീനർ ഷംസീർ വടകര സ്വാഗതവും മേഖല നാസിം യു.പി. സിദ്ദീഖ്​ പ്രാർഥനയും നിർവഹിച്ചു. യൂത്ത്​ പാർലമെ​ന്‍റോടെയാണ്​ പരിപാടികൾ ആരംഭിച്ചത്​. വിവിധ ആശയ, സംസ്കാരത്തിന്‍റെ വിനിമയ വേദിയായി മാറിയ ‘റമദാൻ സൂഖ്​’ റമദാൻ സംഗമത്തിൽ ശ്രദ്ധേയമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.