ബംഗളൂരു: രാംപുര തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി പരിസര പ്രദേശങ്ങളിൽ ദുർഗന്ധം പരത്തുന്നു. തടാക പരിസരത്തുകൂടി പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. വർഷങ്ങൾ മുമ്പ് ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായിരുന്നു മഹാദേവപുര സോണിൽ വരുന്ന ഈ തടാകമെന്ന് പരിസ്ഥിതി പ്രവർത്തകൻ സോമരാജ് പറഞ്ഞു. എന്നാൽ, കുറച്ചു വർഷമായി തടാകം നാശത്തിന്റെ വക്കിലാണ്.
ചത്ത മീനുകളെ നീക്കിയില്ലെങ്കിൽ പ്രദേശത്ത് പകർച്ച വ്യാധികളുണ്ടാകുമോയെന്ന ആശങ്ക നാട്ടുകാർ പ്രകടിപ്പിച്ചു. ദേശാടന പക്ഷികളെത്തുന്ന തടാകമാണിത്. അഴുകിയ മീനുകൾ തിന്നുന്നത് പക്ഷികൾക്കും ദോഷമാകുമെന്ന് ആശങ്കയുണ്ട്. അഴുക്കുചാലുകളിലൂടെ വിഷാംശം കലർന്ന വെള്ളം ഒഴുകിയെത്തിയതാണ് തടാകത്തിൽ മീനുകൾ കൂട്ടത്തോടെ ചാവുന്നതിന് കാരണമെന്നാണ് സൂചന. കഴിഞ്ഞവർഷം ബംഗളൂരു നഗരസഭ (ബി.ബി.എം.പി.) തടാകം നവീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു. ചത്തുപൊന്തുന്ന മീനുകളെ നീക്കി തടാകം വൃത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.